Oommen Chandy: ഉമ്മൻചാണ്ടിയുടെ സ്മാരകം അടിച്ചു തകർത്ത സംഭവത്തിൽ ഓട്ടോറിക്ഷാ തൊഴിലാളി പിടിയിൽ

പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്മാരകം അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ യോഗം നടത്തും  

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 01:23 PM IST
  • കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്മാരകമാണ് ബുധനാഴ്ച വൈകിട്ട് ആക്രമിക്കപ്പെട്ടത്.
  • സംഘർഷ സാധ്യത കണക്കിലെടുത്ത് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
  • സ്ഥലത്ത് കോൺഗ്രസുകാർ മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച വെയിറ്റിംഗ് ഷെഡിനെതിരെയും ഷൈജു പ്രതിഷേധവുമായി വന്നിരുന്നതായി പാറശാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Oommen Chandy: ഉമ്മൻചാണ്ടിയുടെ സ്മാരകം അടിച്ചു തകർത്ത സംഭവത്തിൽ ഓട്ടോറിക്ഷാ തൊഴിലാളി പിടിയിൽ

തിരുവനന്തപുരം: പാറശ്ശാല പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്മാരകം അടിച്ചു തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പൊൻവിളയിൽ
ഓട്ടോറിക്ഷാ തൊഴിലാളിയായ ഷൈജു ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്മാരകമാണ് ബുധനാഴ്ച വൈകിട്ട് ആക്രമിക്കപ്പെട്ടത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥലത്ത് കോൺഗ്രസുകാർ മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച വെയിറ്റിംഗ് ഷെഡിനെതിരെയും ഷൈജു പ്രതിഷേധവുമായി വന്നിരുന്നതായി പാറശാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

Puthuppally By Election 2023: ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി അനു​ഗ്രഹം വാങ്ങി, പ്രവർത്തകർക്കൊപ്പം കാൽനടയായെത്തി; ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വരണാധികാരിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. രാവിലെ 11.30ന് ആണ് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചത്. പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്.

അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ദിൽഷാദ് ഇ മുമ്പാകെയാണ് രാവിലെ 11.30 ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് ചാണ്ടി ഉമ്മൻ സമർപ്പിച്ചത്. എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.മോൻസ് ജോസഫ്, മുൻ മന്ത്രി കെ.സി ജോസഫ്,  ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് എന്നിവർക്കൊപ്പമാണ് ചാണ്ടി ഉമ്മൻ പത്രിക നൽകാനെത്തിയത്. നൂറുക്കണക്കിന് പ്രവർത്തകർക്കൊപ്പം കാൽനടയായി വന്ന ശേഷമാണ് ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക നൽകിയത്.

കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സി.ഒ.ടി.നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത്. പാമ്പാടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച് ചാണ്ടി ഉമ്മന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കൈമാറുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് എത്താനാകാത്തതിനാൽ പണം അയച്ചുനല്‍കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News