എറണാകുളം: കെഎസ്ഇബി വിളവെടുപ്പിന് പാകമായ വാഴവെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് സർക്കാരിന്റെ നഷ്ടപരിഹാരത്തുക കൈമാറി. കോതമംഗലം എംഎൽഎ ആന്റണി ജോൺ കർഷകനായ തോമസിന്റെ വീട്ടിലെത്തിയാണ് നഷ്ടപരിഹാരത്തുക കൈമാറിയത്. മൂവാറ്റുപ്പുഴയിൽ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിളവെടുക്കാറായ വാഴകൾ കെഎസ്ഇബി വെട്ടിമാറ്റിയത്.
തോമസിന്റെ വിളവെടുക്കാറായ നാനൂറിലേറെ വാഴകൾ ഒരു മുന്നറിയിപ്പുമില്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വെട്ടി മാറ്റുകയായിരുന്നു. സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. തുടർന്ന് കൃഷി മന്ത്രിയും വൈദ്യുതി മന്ത്രിയും നടത്തിയ ചർച്ചയിലാണ് കർഷകന് നഷ്ടപരിഹാരം നൽകാൻ ധാരണയായത്. ഓണത്തോട് അനുബന്ധിച്ച് വിളവെടുപ്പിന് തയ്യാറായ 406 വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത്.
ALSO READ: വാഴ നഷ്ടമായ കർഷകന് മൂന്നര ലക്ഷം രൂപ ധനസഹായം; ചിങ്ങം ഒന്നിന് സഹായം കൈമാറും
തോമസിന്റെ കൃഷിസ്ഥലത്തിന് മുകളിലൂടെ 11 കെവി ലൈൻ പോകുന്നുണ്ട്. വാഴ വളർന്ന് വൈദ്യുതി ലൈനിൽ തട്ടി അപകടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് 50 സെന്റിലെ കൃഷി മുഴുവനായും കെഎസ്ഇബി നശിപ്പിച്ചത്. മൂലമറ്റത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന 11 കെവി ലൈനുകൾ കൃഷിയിടത്തിന് മുകളിലൂടെ കടന്നുപോകുന്നുണ്ട്. വൈദ്യുതി ലൈനുകൾ ഉയർത്തി അപകടം ഒഴിവാക്കുന്നതിന് പകരമാണ് കെഎസ്ഇബി വാഴകൾ വെട്ടിനശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...