കാനറാ ബാങ്കിലെ എട്ട് കോടി തട്ടിപ്പ്: പ്രതി ബാംഗ്ലൂരിൽ പിടിയിൽ

വിജീഷിനെതിരെ പോലീസ് ലുക്ക് ഒൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Written by - Zee Hindustan Malayalam Desk | Last Updated : May 17, 2021, 08:53 AM IST
  • ബാങ്കിലെ ക്യാഷ്യർ കം ക്ലര്‍ക്കായിരുന്നു വിജീഷ്
  • ബാങ്കിൻറെ ഒാഡിറ്റിങ്ങിലാണ് ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് നടന്നതായി മനസ്സിലാക്കിയത്
  • പിന്നീട് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോവുകയായിരുന്നു.
  • മൂന്ന് മാസമായി പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു
കാനറാ ബാങ്കിലെ എട്ട് കോടി തട്ടിപ്പ്: പ്രതി ബാംഗ്ലൂരിൽ പിടിയിൽ

പത്തനംതിട്ട: കാനറാ ബാങ്ക് (Canara Bank) ശാഖയിൽ നിന്നും എട്ട് കോടി തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസിനെയാണ് ബാംഗ്ലൂർ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കായി പൊലീസ് (kerala Police) വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. ബാങ്കിലെ ക്യാഷ്യർ കം ക്ലര്‍ക്കായിരുന്നു വിജീഷ്. ബാങ്കിൻറെ ഒാഡിറ്റിങ്ങിലാണ്  ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് നടന്നതായി മനസ്സിലാക്കിയത്. പിന്നീട് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോവുകയായിരുന്നു.

ALSO READ: കനറാ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി രാജ്യം വിടാൻ സാധ്യത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

മൂന്ന് മാസമായി പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും തുമ്പുകൾ ഒന്നും ഇല്ലാതിരുന്നത് അന്വേഷണത്തെ വലച്ചു. ഇയാളുടെ ഭാര്യയുടെ അടക്കം മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ചിരുന്നു.

ALSO READ: പത്തനംതിട്ട കനറാ ബാങ്ക് ശാഖയിൽ വൻ തട്ടിപ്പ്; 8.13 കോടി രൂപ നഷ്ടപ്പെട്ടു, ജീവനക്കാരൻ കുടുംബസമേതം മുങ്ങി

14 മാസം കൊണ്ട് 191 ഇടപാടുകാരിൽ നിന്നായി അക്കൗണ്ടില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്പത് രൂപ തട്ടിയെടുത്തെന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും കണ്ടെത്തി. നിക്ഷേപകരുടെ  പാസ് വേർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

നേരത്തെ വിജീഷ് വർ​ഗീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചിരുന്നു. വിജീഷ് വർ​ഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു പൊലീസിന്റെ നീക്കം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News