Accident: കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ബസ്സ്

Pedestrian hit by bus: ഇന്നലെ വൈകിട്ട് 6.30നാണ് അപകടം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 02:45 PM IST
  • ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ പയ്യാവൂരിലെ ആശുപത്രിയിൽനിന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
  • ഇയാളുടെ നില ഗുരുതരമായി തുടരുന്നു.
Accident: കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ബസ്സ്

കണ്ണൂർ:  കണ്ണൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു. പയ്യാവൂർ പൊന്നുപറമ്പ് സ്വദേശി ബാലകൃഷ്ണനെയാണു ബസിടിച്ചത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം നടന്നത്. വേഗതയിലെത്തിയ ബസിന്റെ ഇടിയേറ്റ് ബാലക‍ൃഷ്ണൻ തെറിച്ച് റോഡിൽ വീണു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 

ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ പയ്യാവൂരിലെ ആശുപത്രിയിൽനിന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.  ഇയാളുടെ നില ഗുരുതരമായി തുടരുന്നു. ബസ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: വീണ്ടും ചാടിപ്പോയോ? ഹനുമാൻ കുരങ്ങിനെ തിരഞ്ഞ് മൃ​ഗശാല അധികൃതർ

അതേസമയം മോൻസൻ മാവുങ്കലിന് പോക്സോ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മോൻസന്റെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്.  

വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 

പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കേസിൽ മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. 

പുരാവസ്തുകേസിൽ മോൻസൻ മാവുങ്കൽ അറസ്റ്റിലായതിന് ശേഷമാണ് ജീവനക്കാരി പരാതി നൽകിയത്. 2022 മാർച്ചിലാണ് കേസിൽ വിചാരണ തുടങ്ങിയത്. അന്തിമ വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു. രണ്ട് ഐപിസി വകുപ്പുകളിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News