Crime News: ആറു വയസുകാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Crime News:  എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. ഉത്തർ പ്രദേശ് സ്വദേശിയായ ഷദാബാണ് പിടിയിലായത്.  പീഡനത്തിന് ഇരയായതും ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 07:50 AM IST
  • ആറു വയസുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
  • എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്
  • പീഡനത്തിന് ഇരയായതും ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ്
Crime News: ആറു വയസുകാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കൊച്ചി: ആറ് വയസുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. ഉത്തർ പ്രദേശ് സ്വദേശിയായ ഷദാബാണ് പിടിയിലായത്.  പീഡനത്തിന് ഇരയായതും ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ്. സംഭവം നടന്നത് മൂന്നാഴ്ച മുമ്പാണ്. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഷദാബ് കേരളത്തിൽ നിന്നും മുങ്ങിയിരുന്നു. 

Also Reasd: കൊലപാതക കേസിലെ പ്രതി എട്ടുമാസത്തിനു ശേഷം പോലീസ് പിടിയിൽ 

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിൽ. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാരെ (55) ആണ് അറസ്റ്റിലായത്. ബത്തേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടിയോട് പ്രതി മോശമായി പെരുമാറുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്‌തെന്നാണ് പെൺകുട്ടിയുടെ പരാതി.  

Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് കഴിഞ്ഞ ദിവസം അബ്ദുള്ള മുസ്ല്യാര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അധ്യാപകന്‍ മറ്റു പെണ്‍കുട്ടികളെ സമാനരീതിയില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഇക്കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിങ് നടത്തിയേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News