Kollam Diamond Robbery: വജ്രക്കല്ലുകളും സ്വർണാഭരണങ്ങളും കവർന്നു; കൊല്ലത്ത് നാല് പേർ പിടിയിൽ

Kollam Diamond Robbery Arrest: മധ്യവയസ്‌ക്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷമായിരുന്നു മോഷണം.    

Written by - Zee Malayalam News Desk | Last Updated : Jun 10, 2024, 10:13 PM IST
  • ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
  • സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വർണ്ണമാലയും കവർന്നു.
  • ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് വജ്ര കല്ലുകളാണ് പ്രതികൾ മോഷ്ടിച്ചത്.
Kollam Diamond Robbery: വജ്രക്കല്ലുകളും സ്വർണാഭരണങ്ങളും കവർന്നു; കൊല്ലത്ത് നാല് പേർ പിടിയിൽ

കൊല്ലം ചിന്നക്കടയിലെ ഹോട്ടലിൽ മധ്യവയസ്‌ക്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വജ്ര കല്ലുകളും സ്വർണ്ണമാലയും മൊബൈൽ ഫോണുകളും കവർന്ന സംഘത്തിലെ നാല് പ്രതികൾ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. 

പള്ളിത്തോട്ടം, എച്ച്&സി കോമ്പൗണ്ട്, ഗാന്ധിനഗർ 17-ൽ, കുഞ്ഞുമോൻ മകൻ ഷഹനാസ്(25), പള്ളിത്തോട്ടം, എച്ച്&സി കോമ്പൗണ്ട്, ഗാന്ധിനഗർ 4-ൽ, നാസർ മകൻ നാദിർഷാ(25), പള്ളിത്തോട്ടം, എച്ച്&സി കോമ്പൗണ്ട്, ഗാന്ധിനഗർ 39-ൽ, സുധീർ മകൻ മൻസൂർ(23), പള്ളിത്തോട്ടം, എച്ച്&സി കോമ്പൗണ്ട്, ഗാന്ധിനഗർ 17-ൽ, സുനിൽ മകൻ ഷുഹൈബ്(22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 

ALSO READ: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്

തൃശ്ശൂരിലെ ജുവലറിയിൽ ഡയമണ്ട് സെക്ഷനിലെ മാർക്കറ്റിങ്ങ് മാനേജരായ സുരേഷ് കുമാറിനേയും സുഹൃത്തുക്കളേയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ ഹോട്ടലിലേക്ക്  വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഉൾപ്പെട്ട സംഘം ഇവരെ മർദ്ദിച്ച് അവശരാക്കിയ ശേഷം ബാഗിൽ സൂക്ഷിച്ചിരുന്ന ഉദ്ദേശം ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് വജ്ര കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വർണ്ണമാലയും ഇവരുടെ മൊബൈൽ ഫോണുകളും കവർന്നെടുക്കുകയായിരുന്നു. 

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ സുരേഷ് കുമാർ സമർപ്പിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുളള തെരച്ചിൽ നടത്തി വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News