കൊച്ചി: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടനാട് സെന്റ് മേരീസിലെ അധ്യാപകന്‍ രഞ്ജിത്തിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാമല കക്കാട് ആണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. നാല് പേരുടേയും മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്.
രഞ്ജിത്തിന്റെ ഭാര്യ രശ്മി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്. മക്കളായ ആദി, ആദിയ എന്നിവർ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. രാവിലെ വീട്ടിൽ നിന്ന് ആരുടെയും വിവരം ഇല്ലാതിരുന്നതിനാൽ അയല്‍വാസികള്‍ തിരക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.