നഗ്ന വീഡിയോ കാട്ടി ഭീഷണി; പോലീസുകാരൻ അറസ്റ്റിൽ

7 വർഷമായി വീഡിയോ കാട്ടി യുവതിയെ പീഡിപ്പിക്കുകയായിരുന്നു , സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കളും അറസ്റ്റിലായി

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 08:50 AM IST
  • ഇയാൾക്കെതിരെ പീഡനം, ഐടി ആക്ട് വകുപ്പുകൾ ചുമത്തിയാണ് കേസ്
  • കഴിഞ്ഞ 7 വർഷമായി നഗ്ന വീഡിയോ കാട്ടി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
  • അടുത്തയിടെ വീഡിയോ പുറത്ത് വിടുകയും യുവതി പരാതി നൽകുകയും ചെയ്തു
നഗ്ന വീഡിയോ കാട്ടി ഭീഷണി; പോലീസുകാരൻ അറസ്റ്റിൽ

നെടുമങ്ങാട് : വിവാഹിതയായ യുവതിയെ പീഡിപ്പിച്ചു നഗ്ന വീഡിയോ പകർത്തിയശേഷം വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞു യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ  പോലീസ് വിജിലൻസ് ഗ്രേഡ്  സീനിയർ സിവിൽ പോലീസ് ഓഫീസർ അറസ്റ്റിൽ. 

കാച്ചാണി സ്നേഹ വീട് സാബു പണിക്കർ(48)നെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പീഡനം, ഐടി ആക്ട് വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ 7 വർഷമായി നഗ്ന വീഡിയോ കാട്ടി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

Also Read: പത്താംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി രണ്ടാനച്ഛൻ; കുട്ടിയെ ആശുപത്രിയിലാക്കി മുങ്ങി

അടുത്തയിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിനെ തുടർന്ന് ആയിരുന്നു യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്.സാബു പണിക്കർ വിവാഹിതനും പിതാവുമാണ്. സംഭവത്തിൽ മറ്റ് ചില പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!

സാബു പണിക്കരുടെ സുഹൃത്തുക്കളായ കാച്ചാണി സ്വദേശികളായ  ഉദയകുമാർ, സുരേഷ് എന്നിവരെയാണ് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് എതിരെ  ഐടി ആക്ട് പ്രകാരം കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News