തൃശ്ശൂര്‍: ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ നാല് പേര്‍ പിടിയില്‍. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം എഴ് ആയി.അതേസമയം കേസിലെ 6 പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത് , വിഷ്ണു, ഡിനോൺ , രാഹുൽ , അഭിലാഷ് , മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
Also Read: Crime News: നാലു കിലോ കഞ്ചാവുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളിയും പിടിയിൽ
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ ഈ മാസം 7നാണ് സഹര്‍ മരിച്ചത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ,നവീന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ 4 പേരെ നാളെ വൈകീട്ടോടെ തൃശ്ശൂരിലെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...