കൊല്ലം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊണ്ടുവന്ന കുട്ടിയെ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിശദ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്.
പിന്നീട് കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി. അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി കൗൺസിലിങ്ങിൽ പറഞ്ഞത്. പെൺകുട്ടിയുടെ അടുത്ത ബന്ധുവായ 23കാരനാണ് പ്രതി. പ്രതി പെൺകുട്ടിയുടെ വീട്ടിലാണ് മിക്കപ്പോഴും താമസിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...