ഇന്നോവ മാത്രമാണ് എൻറെ; തട്ടിപ്പുകാരുമായി ബന്ധമില്ല,മോഷണം പോയ കാറിൽ പുലിവാല് പിടിച്ച് ഉടമ

കാലടിയിൽ ഓട്ടോ കൾസൾട്ടൻസി നടത്തുകയാണ് അനൂപ്. തന്റെ സ്ഥാപനത്തിന് സമീപത്തുളള ജിമിൽ പരിശീലനത്തിന് എത്തിയതായിരുന്നു നൗഫലും

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 09:45 AM IST
  • കാലടിയിൽ ഓട്ടോ കൾസൾട്ടൻസി നടത്തുകയാണ് അനൂപ്
  • തന്റെ സ്ഥാപനത്തിന് സമീപത്തുളള ജിമിൽ പരിശീലനത്തിന് എത്തിയതായിരുന്നു നൗഫലും
  • വാഹനം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തുകയാണ് രണ്ടംഗസംഘം
ഇന്നോവ മാത്രമാണ് എൻറെ; തട്ടിപ്പുകാരുമായി ബന്ധമില്ല,മോഷണം പോയ കാറിൽ പുലിവാല് പിടിച്ച് ഉടമ

തൃശ്ശൂർ: രണ്ടംഗ സംഘം കാറുമായി മുങ്ങിയതോടെ കുടുക്കിലായത് വാഹന ഉടമയാണ്. രണ്ടംഗ സംഘം മോഷ്ടിച്ച വാഹനത്തിൽ കറങ്ങി  കുറ്റകൃത്യങ്ങൾ ആരംഭിച്ചതോടെയാണ് പ്രശ്നം ഗുരുതരമായത്. കാലടി സ്വദേശി അനൂപിൻറെ വാഹനമാണ് രണ്ടംഗ സംഘം കടത്തിക്കൊണ്ട് പോയത്.മെയ് 25-നാണ് കാലടി മറ്റൂരിൽ വച്ചാണ് അനൂപിൻറെ ഇന്നോവ ക്രിസ്റ്റ പെരുമ്പാവൂർ സ്വദേശികളായ നൗഫൽ ആസാദ് എന്നിവർ ചേർന്ന് മോഷ്ടിച്ച് കൊണ്ടുപോകുന്നത്. 

കാലടിയിൽ ഓട്ടോ കൾസൾട്ടൻസി നടത്തുകയാണ് അനൂപ്. തന്റെ സ്ഥാപനത്തിന് സമീപത്തുളള ജിമിൽ പരിശീലനത്തിന് എത്തിയതായിരുന്നു നൗഫലും, ആസാദും. അവിടുത്തെ പരിചയം വച്ച് അനുപും, നൗഫലും, ആസാദും ചേർന്ന് രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോകുമായിരുന്നു. ഇത്തരത്തിൽ ഭക്ഷണം കഴിക്കാൻ പോയ ദിവസമാണ്.ഇവർ വാഹനം കടത്തിക്കൊണ്ട് പോയത്.

തുടർന്ന് വാഹനം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തുകയാണ് രണ്ടംഗസംഘം. പരാതിക്കാരുടെ സിസി ടിവി പോലീസ് പരിശോധിക്കുമ്പോൾ വാഹനത്തിന്റെ നമ്പർ  ചെന്നെത്തുന്നത് ഒന്നുമറിയാത്ത അപൂപിന്റെ അടുത്തേക്കും. വാഹനം മോഷണം പോയതിനെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട് അനൂപ്. എന്നാൽ വാഹനം കൊണ്ടുപോയവരെയോ, വാഹമോ കണ്ടെത്താൻ പോലിസിനായിട്ടില്ല. ഏത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നാണ് ആനുപ് ആവശ്യപ്പെടുന്നത്.

ഇതിനിടയിൽ പല പെട്രോൾ പമ്പുകളിലും പ്രതികൾ വാഹനവുമായി കയറി ഇന്ധനം നിറക്കുകയും പണം നൽകാതെ മുങ്ങുകയും ചെയ്യുന്നുണ്ട്. സ്പെയർപാർട്സ് കട തൃശ്ശൂർ പേരാമംഗലത്തെ ചായക്കട എന്നവിടങ്ങളിലും പ്രതികൾ തട്ടിപ്പ് ആവർത്തിച്ചു. ഇവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News