Robbery Case: ഓൺലൈൻ വഴി വരുത്തിയ മൊബൈൽ ഫോണുകൾ വിദഗ്ധമായി കവർച്ച; ഡെലിവറി സംഘം പിടിയിൽ

ഈ കഴിഞ്ഞ മാർച്ച് മുതൽ മെയ് വരെയുള്ള രണ്ട് മാസക്കാലം പ്രതികൾ കവർന്നെടുത്തത് 15 ഓളം വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ. ഇങ്ങനെ കവർന്നെടുത്ത ഫോണുകൾ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തി. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2024, 06:09 PM IST
  • ഈ കഴിഞ്ഞ മാർച്ച് മുതൽ മെയ് വരെയുള്ള രണ്ട് മാസക്കാലം പ്രതികൾ കവർന്നെടുത്തത് 15 ഓളം വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ.
  • ഇങ്ങനെ കവർന്നെടുത്ത ഫോണുകൾ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തി.
Robbery Case: ഓൺലൈൻ വഴി വരുത്തിയ മൊബൈൽ ഫോണുകൾ വിദഗ്ധമായി കവർച്ച; ഡെലിവറി സംഘം പിടിയിൽ

തിരുവനന്തപുരം: ഫ്ലിപ്പ്കാർട്ടിന്റെ ഓൺലൈൻ വഴി വില കൂടിയ മൊബൈൽ ഫോൺ വരുത്തിയ ശേഷം കവർച്ച നടത്തിയ ഡെലിവലി സംഘം പിടിയിൽ. പോത്തൻകോട് അയിരുപ്പാറ സ്വദേശി അരുൺ (24),പോത്തൻക്കോട് കല്ലൂർ സ്വദേശി അജ്മൽ (27)എന്നിവരാണ് മംഗലപുരം പോലീസിന്റെ പിടിയിലായത്. വ്യാജ വിലാസത്തിൽ ഓൺലൈൻ വഴി മൊബൈൽ ഫോണുകൾ ഓർഡർ ചെയ്തു വരുത്തിയതിന് ശേഷം മേൽവിലാസക്കാരൻ മടക്കി അയച്ചതായി കാണിച്ച് തിരികെ ഡെലിവറി സ്ഥാപനത്തിൽ എത്തിക്കുന്നതിന് മുൻപായി പാക്കറ്റിലുള്ള മൊബൈൽ ഫോണുകൾ എടുത്ത ശേഷം കവറുകൾ മാത്രം തിരികെ കൊടുക്കുന്നതാണ് പ്രതികളുടെ രീതി.

ALSO READ: നെടുമങ്ങാട് കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ

ഈ കഴിഞ്ഞ മാർച്ച് മുതൽ മെയ് വരെയുള്ള രണ്ട് മാസക്കാലം പ്രതികൾ കവർന്നെടുത്തത് 15 ഓളം വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ. ഇങ്ങനെ കവർന്നെടുത്ത ഫോണുകൾ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തി. ഇങ്ങനെ വില്പന നടത്തിയ ആറ് മൊബൈൽ ഫോണുകൾ മംഗലപുരം പോലീസ് കണ്ടെടുത്തു. പാക്കറ്റുകളിൽ നിന്നും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടത് മനസ്സിലായ ഫ്ലിപ്കാർട്ടിന്റെ  ഡെലിവറി ഏജൻസിയായ ഇ കാർട്ട് മംഗലാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനുവേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മംഗലപുരം പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

Trending News