Uttar Pradesh Crime News: നഗ്നനായി സ്കൂളിൽ കിടന്നറുങ്ങും, വെള്ളമടിച്ച് ക്ലാസെടുക്കും; ഹെഡ്മാസ്റ്ററുടെ പണി പോയി

Crime News Malayalam: ദുർഗ ജയ്സ്വാൾ പതിവായി വിദ്യാർത്ഥികളുടെ മുന്നിൽ അനുചിതമായി പെരുമാറാറുണ്ടെന്നും ക്ലാസ് സമയത്ത് ഉറങ്ങുകയും വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 11:36 AM IST
  • ഇയാളുടെ നാണംകെട്ട പ്രവൃത്തികളുടെ ഫലമായി പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയതായി റിപ്പോർട്ടുണ്ട്
  • ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 24-ന്ജയ്സ്വാളിനെ സസ്പെൻഡ് ചെയ്തു
  • ആവശ്യമെങ്കിൽ ഹെഡ്മാസ്റ്ററിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും ബിഎസ്എ
Uttar Pradesh Crime News: നഗ്നനായി സ്കൂളിൽ കിടന്നറുങ്ങും, വെള്ളമടിച്ച് ക്ലാസെടുക്കും; ഹെഡ്മാസ്റ്ററുടെ പണി പോയി

ലക്നൗ: ഉത്തർ പ്രദേശിലെ ബഹ്റൈച്ചൽ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. മദ്യലഹരിയിൽ വിദ്യാർഥികൾക്ക് മുന്നിൽ അശ്ലീല പ്രവർത്തനങ്ങൾ നടത്തിയതിലാണ് സസ്പെൻഷൻ.
വിശ്വേശർ ഗഞ്ച് ബ്ലോക്കിലെ ശിവപൂർ ബൈരാഗി പ്രൈമറി സ്കൂളിലെ അധ്യാപകൻ ദുർഗാ പ്രസാദ് ജയ്സ്വാളിനെതിരെയാണ് നടപടി. ഇയാൾ നഗ്നയായി ഉറങ്ങുന്നതാണ് വീഡിയോയിലുള്ളത്. വഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

വീഡിയോയുടെ ആധികാരികത അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, സംഭവത്തിൽ പ്രകോപിതരായ മാതാപിതാക്കളും ഗ്രാമവാസികളും ദുർഗ ജയ്സ്വാൾ പതിവായി വിദ്യാർത്ഥികളുടെ മുന്നിൽ അനുചിതമായി പെരുമാറാറുണ്ടെന്നും ക്ലാസ് സമയത്ത് ഉറങ്ങുകയും വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു. ഇയാളുടെ നാണംകെട്ട പ്രവൃത്തികളുടെ ഫലമായി പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയതായി റിപ്പോർട്ടുണ്ട്.

Also Read: Crime News: കൊറോണ കാലത്തെ പ്രണയം, പിന്നാലെ ഒളിച്ചോട്ടവും വിവാഹവും; ഒടുവിൽ മാതാപിതാക്കളെയും ഭാര്യയെയും കുത്തികൊന്നു

ആരോപണത്തെക്കുറിച്ച് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തെത്തുടർന്ന് ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ദുർഗ ജയ്സ്വാളിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. വിശ്വേശർ ഗഞ്ച് ബ്ലോക്കിലെ ശിവപൂർ ബൈരാഗി ബേസിക് സ്കൂളിലെ പ്രധാനാധ്യാപികയും പ്രൈമറി സ്കൂൾ അധ്യാപികനുമാണ് ദുർഗാ പ്രസാദ് ജയ്സ്വാൾ. നിരവധി തവണ ഇയാള് മദ്യപിച്ച് ജോലിക്ക് എത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 24-ന്ജയ്സ്വാളിനെ സസ്പെൻഡ് ചെയ്തു. നിലവിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഹെഡ്മാസ്റ്ററിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും ബിഎസ്എ വ്യക്തമാക്കി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News