തിരുവനന്തപുരം: ഷാരോണിനെ കോളേജിൽ വെച്ചും കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നതായി പ്രതി ഗ്രീഷ്മ. ജ്യൂസിൽ ഗുളികകൾ ചേർത്ത് നൽകാനായിരുന്നു പദ്ധതി. ഇതിനായി 50ലധികം ഡോളോ ഗുളികകൾ തലേന്ന് കുതിർത്ത് കയ്യിൽ കരുതി. എന്നാൽ ഇടക്ക് വെച്ച് ഇത് പാളി.
ജ്യൂസ് ചാലഞ്ച് വഴി ഗുളിക കഴിപ്പിക്കാം എന്നാണ് കരുതിയത്. കോളേജിലെ ശുചിമുറിയിൽ വച്ചാണ് ഗുളികകൾ ജ്യൂസിൽ കലർത്തിയത്.എന്നാൽ ജ്യൂസ് കുടിച്ച ഷാരോൺ കയ്പ്പ് കാരണം തുപ്പിക്കളഞ്ഞു.ഗ്രീഷ്മയെ കോളേജിൽ കൊണ്ടുപോയി അന്വേഷണസംഘം തെളിവെടുത്തു.
രണ്ട് ദിവസമായി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. അതിനിടയിൽ ഗ്രീഷ്മയുടെ വീട്ടിൽ പൊലീസിന്റെ സീൽ തകർത്ത് അജ്ഞാതൻ അകത്ത് കയറി. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
കാര്യമായ തെളിവുകൾ ഒന്നും തന്നെ വീട്ടിൽ ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ഡിജിപി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്ന കാര്യത്തിൽ സംശയം ഇപ്പോഴും നിലനിൽക്കുകയാണ്.
ALSO READ : Sharon Murder Case: ഷാരോൺ വധക്കേസ്, അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം
അതേസമയം സ്വകാര്യ ചിത്രങ്ങൾ പകർത്തി മരിച്ച ഷാരോൺ ഗ്രീഷ്മയെ മാനസികമായി പീഡിപ്പിച്ചുവെന്നും ആ മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. ഷാരോൺ തന്നെ വിഷം കൊണ്ടുവരാൻ സാധ്യതയില്ലെയെന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ ഒരു ക്രിമിനലായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ഷാരോണിന്റെ ഭാഗത്ത് നിന്നുണ്ടെയാതെന്നും, മരണമൊഴിയിൽ ഗ്രീഷ്മയെ പറ്റി ഷാരോൺ ഒന്നും പറഞ്ഞിട്ടില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...