Karnataka Shocker : മകൻ പെൺകുട്ടിയുമായി ഒളിച്ചോടി; അമ്മയെ നഗ്നയാക്കി പോസ്റ്റിൽ കെട്ടിയിട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ

Karnataka Belagavi Woman Stripped Naked News : കർണാടകയിലെ ബലാഗാവിയിലാണ് സംഭവം നടന്നരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 12, 2023, 12:52 PM IST
  • സ്ത്രീയെ നഗ്നയാക്കി റോഡിലൂടെ നടത്തി പെൺകുട്ടിയുടെ വീട്ടുകാർ അധിക്ഷേപിക്കുകയും ചെയ്തു.
  • കർണാടകയിലെ ബലാഗാവിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  • സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Karnataka Shocker : മകൻ പെൺകുട്ടിയുമായി ഒളിച്ചോടി; അമ്മയെ നഗ്നയാക്കി പോസ്റ്റിൽ കെട്ടിയിട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ

Karnataka Belagavi Shocking Incident : കർണാടകയിൽ 42-കാരിയായ സ്ത്രീയെ നഗ്നയാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. സ്ത്രീയുടെ മകൻ ഒരു പെൺകുട്ടിയമായി ഒളിച്ചോടി പോയതിന് പെൺകുട്ടിയുടെ വീട്ടുകരാണ്  ഈ ക്രൂരകൃത്യം നിർവഹിച്ചത്. സ്ത്രീയെ നഗ്നയാക്കി റോഡിലൂടെ നടത്തി പെൺകുട്ടിയുടെ വീട്ടുകാർ അധിക്ഷേപിക്കുകയും ചെയ്തു. കർണാടകയിലെ ബലാഗാവിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നഗ്നയാക്കപ്പെട്ട സ്ത്രീയുടെ മകൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിർക്കുകയും ചെയ്തു. ഇതെ തുടർന്ന് ബന്ധുക്കുൾ പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. പിന്നാലെ യുവാവും പെൺകുട്ടിയും ചേർന്ന് ഒളിച്ചോടുകയായിരുന്നു.

ALSO READ : Crime News: വീട്ടമ്മയെ പട്ടാപകൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട് അടിച്ച് തകർത്ത് തീവെക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവാവിന്റെ മാതാവിനെ നഗ്നയാക്കി തെരുവിലൂടെ നടത്തുകയും വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തത്. ഇന്നലെ ഡിസംബർ 11 തിങ്കളാഴ്ച പുലർച്ചെയാണ് സംഭവങ്ങൾ അരങ്ങേറുന്നത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസെത്തി മാതാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 

ആക്രമിക്കപ്പെട്ട് സ്ത്രീയുടെ വീട് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര സന്ദർശിച്ചു. കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. നാട് വിട്ട് യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ കർശനമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യായും അറിയിച്ചു. ബെലഗാവിയിൽ മാത്രമല്ല കർണാടകയിൽ എല്ലായിടുത്തും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News