'നീതി തേടി ഒരു മകൾ', പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് പെൺകുട്ടി

 തന്നെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. 

Written by - Zee Malayalam News Desk | Last Updated : May 7, 2022, 01:27 PM IST
  • പിതാവിനെ പോലീസ് ചോദ്യം ചെയ്യുകയും കേസിൽ വേറെയും പ്രതികളുണ്ടോയെന്നറിയാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
  • റെയ്ഡുകളും നടക്കുന്നുണ്ടെന്നും ഡിഎസ്പി സഹിയാർ അക്തർ പറഞ്ഞു.
  • പെൺകുട്ടിക്ക് നേരെയുള്ള പിതാവിന്റെ ആക്രമണത്തെ അമ്മ എതിർത്തിരുന്നില്ലെന്നും ആരോപണമുണ്ട്.
'നീതി തേടി ഒരു മകൾ', പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് പെൺകുട്ടി

പാറ്റ്ന: പിതാവ് ബലാത്സം​ഗം ചെയ്യുന്ന വീഡിയോ ഒളിക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പെൺകുട്ടി. പിതാവിന്റെ ക്രൂരത പുറം ലോകം അറിയാനും തനിക്ക് നീതി കിട്ടുന്നതിനും വേണ്ടിയാണ് 18കാരിയായ പെൺകുട്ടി പിതാവ് അറിയാതെ വീഡിയോ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. സംഭവം പുറംലോകം അറിഞ്ഞതോടെ 50കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

സമസ്തിപൂർ സ്വദേശിയായ പ്രതി അധ്യാപകനാണ്. തന്നെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. പിതാവിനെ പോലീസ് ചോദ്യം ചെയ്യുകയും കേസിൽ വേറെയും പ്രതികളുണ്ടോയെന്നറിയാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. റെയ്ഡുകളും നടക്കുന്നുണ്ടെന്നും ഡിഎസ്പി സഹിയാർ അക്തർ പറഞ്ഞു. 

Also Read: Rape Case : ആന്ധ്ര പ്രദേശിൽ പീഡന പരമ്പര: രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകൾക്ക് ക്രൂര പീഡനം

അതേസമയം പെൺകുട്ടിക്ക് നേരെയുള്ള പിതാവിന്റെ ആക്രമണത്തെ അമ്മ എതിർത്തിരുന്നില്ലെന്നും സംഭവത്തിൽ പ്രതികരിക്കാതിരിക്കാൻ ബന്ധു സമ്മർദ്ദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്. ഇന്ത്യ ടുഡേയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News