ന്യൂഡൽഹി: കിടപ്പുരോഗിയായ വൃദ്ധയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ തൂപ്പ് ജോലിക്കാരൻ അറസ്റ്റിൽ. ഡൽഹി തിലക് നഗറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവർ വീട്ടിൽ തനിയെ ആയിരുന്ന സമയത്തായിരുന്നു പീഢനം. ഏക മകൾ പുറത്ത് പോയിരുന്നു.പ്രതി വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷമായിരുന്നു കൃത്യം നടത്തിയതെന്നാണ് പോലീസ് പറഞ്ഞത്.
വീട്ടിൽ കടന്ന പ്രതിയെ കണ്ട വൃദ്ധയായ ചോദ്യം ചെയ്തപ്പോൾ. താൻ ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്യുന്ന ആളാണെന്നും ചില ജോലികൾക്കായി വീട്ടിലേക്ക് വിളിച്ചിട്ടുണ്ടെന്നും പ്രതി പറഞ്ഞു. തുടർന്ന് പ്രതി ഇവരെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം സ്ത്രീയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചാണ് കടന്നതെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു.
മകൾ വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അമ്മയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ പോലീസിനെ സമീപിക്കുകയുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. അതേസമയം സംഭവത്തിൽ നടപടിയെടുക്കാൻ പോലീസ് വൈകിയെന്ന് പീഢനത്തിന് ഇരയായ സ്ത്രീയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് 16 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടിച്ചെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തിന് അടുത്ത് തൂപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു പ്രതി. ഇയാളിൽ നിന്നും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...