Crime News: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ

Crime News: മകന്റെ നിർദ്ദേശ പ്രകാരം സുഹൃത്ത് വീട്ടിൽ വന്ന് നോക്കിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു.  ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി നോക്കിയപ്പോഴാണ് വിവരം അറിയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 12:48 PM IST
  • ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
  • സംഭവം പുറത്തറിയുന്നത് ഇന്നലെ രാത്രി 12 മണിയോടെയാണ്
  • സംഭവത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പറയുന്നത്
Crime News: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: കാരേറ്റിന് സമീപം പേടികുളത്ത് ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ രാജേന്ദ്രനാണ് ഭാര്യ ശശികലയെ കൊന്നശേഷം ജീവനൊടുക്കിയത്.സംഭവം പുറത്തറിയുന്നത് ഇന്നലെ രാത്രി 12 മണിയോടെയാണ്.

Also Read: പ്രണയപ്പക; തമിഴ്നാട്ടിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു

എറണാകുളത്ത് താമസിക്കുന്ന രാജേന്ദ്രന്റെ മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയി നോക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ പലതവണ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. ശേഷം ഫോൺ വിളിച്ചപ്പോൾ വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്ന ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു. 

Also Read: ഹൈ ബ്ലഡ് ഷുഗർ പ്രശ്നമുണ്ടോ? പരീക്ഷിക്കൂ ഈ 5 ആയുർവേദ പ്രതിവിധികൾ 

തുടർന്ന് മകന്റെ സുഹൃത്ത് രാജേന്ദ്രന്റെ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കുമ്പോൾ മുഖത്ത് തലയിണയുമായി കട്ടിലിൽ മരിച്ചനിലയിൽ കിടക്കുന്ന  ശശികലയെ കണ്ടു.  രാജേന്ദ്രനെ തിരഞ്ഞപ്പോൾ വീടിന്റെ മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Also Read: Weight Loss: ഈ അത്ഭുത പാനീയം കുടിക്കൂ വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അപ്രത്യക്ഷമാകും!

സംഭവത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പറയുന്നത്. ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞെത്തിയ കിളിമാനൂർ പൊലീസ് പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News