Crime: ആകാശ് തില്ലങ്കേരിയും കൂട്ടാളിയും ജയിലിൽ; 6 മാസം കരുതൽ തടങ്കലിൽ

സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 06:43 AM IST
  • ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരിയേയും മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.
  • ഇവരെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും.
  • ഇവർ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി.
Crime: ആകാശ് തില്ലങ്കേരിയും കൂട്ടാളിയും ജയിലിൽ; 6 മാസം കരുതൽ തടങ്കലിൽ

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും ജയിലിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്ക് ഇരുവരെയും എത്തിച്ചു. ഇരുവരെയും ഇന്നലെ രാത്രി കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മുഴക്കുന്ന് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും. ഇവർ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി. ആകാശ് തില്ലങ്കേരിയെ വീട്ടിലെത്തിയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പോലീസ് റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ അറസ്റ്റിന് ഉത്തരവിടുകയായിരുന്നു.

ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളും ജിജോയ്ക്കെതിരെ 23 കേസുകളുമാണുള്ളത്. ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പോലീസും ഡിവൈഎഫ്ഐ പ്രവർത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിന് മട്ടന്നൂർ പോലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ കഴിഞ്ഞ ദിവസം ആകാശ് കോടതിയിൽ കീഴടങ്ങിയിരുന്നു. ആകാശ് ഉൾപ്പെടെയുള്ളവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Also Read: Crime: കല്യാണം വിളിക്കാത്തതിന് വീടിനു കല്ലെറിഞ്ഞു; യുവാവിനെ വെട്ടിക്കൊന്നു

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഷുഹൈബ് വധം എന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്. ആകാശിന്റെ അറസ്റ്റിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News