Crime: കല്യാണം വിളിക്കാത്തതിന് വീടിനു കല്ലെറിഞ്ഞു; യുവാവിനെ വെട്ടിക്കൊന്നു

 Karukachal Binu Murder: ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ  ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 12:16 PM IST
  • ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു
  • കല്യാണം വിളിക്കാത്തതും വീടിന് കല്ലെറിഞ്ഞതും പ്രശ്നം
Crime: കല്യാണം വിളിക്കാത്തതിന് വീടിനു കല്ലെറിഞ്ഞു; യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം:  കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു.  കറുകച്ചാൽ ഉമ്പിടി  സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്.മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.  പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ സ്റ്റേഷനിൽ കീഴടങ്ങി. 

ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ  ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.

Also Read: ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ ബിജു കുര്യൻ തിരിച്ചെത്തി 

കല്യാണം വിളിക്കാത്തതിന് കൊല്ലപ്പെട്ട ബിനു പ്രതിയായ സെബാസ്റ്റ്യൻറെ വീടിനു കല്ലെറിഞ്ഞും മറ്റൊരു പ്രതിയായ വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയതും അക്രമത്തിന് കാരണമായി പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News