)
തൃശൂർ: തൃശൂരിൽ പോക്സോ കേസിൽ എസ്ഐ അറസ്റ്റിൽ. സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. ഗ്രേഡ് എസ്ഐ ചന്ദ്രശേഖരനെ (50) ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.2022ൽ ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം കാറിൽ വച്ച് പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് എസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്.
2022ൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇപ്പോൾ പ്ലസ് വൺ ക്ലാസിലാണ് പഠിക്കുന്നത്. കൗൺസിലിങ്ങിൽ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തൽ പോലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പോലീസ് സംഭവത്തിൽ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ ഗ്രേഡ് എസ്ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.