Crime News: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ പിടിയിൽ

Murder Case: കസ്തൂരിയെ വീട്ടില്‍ കാണാത്തതിനെ ത്തുതുടര്‍ന്ന് സമീപവാസികള്‍ സെവാഗിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ വ്യക്തമായി മറുപടി നല്‍കാതെ ഫോണ്‍ വെയ്ക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 03:50 PM IST
  • കഞ്ചാവ് ലഹരിയില്‍ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ പിടിയിൽ
  • കടലൂര്‍ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാര്‍ ഗ്രാമത്തിലെ സെവാഗാണ് അറസ്റ്റിലായത്
  • വ്യാഴാഴ്ച രാത്രിയാണ് അമ്മ കസ്തൂരിയെ ഇയാൾ അടിച്ചുകൊന്ന് വീടിനകത്തു കുഴിച്ചിട്ടത്
Crime News: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ പിടിയിൽ

ചെന്നൈ: കഞ്ചാവ് ലഹരിയില്‍ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ പിടിയിൽ. കടലൂര്‍ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാര്‍ ഗ്രാമത്തിലെ സെവാഗാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് അമ്മ കസ്തൂരിയെ ഇയാൾ അടിച്ചുകൊന്ന് വീടിനകത്തു കുഴിച്ചിട്ടത്.

Also Read: വയനാട്ടിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കസ്തൂരിയെ വീട്ടില്‍ കാണാത്തതിനെ ത്തുതുടര്‍ന്ന് സമീപവാസികള്‍ സെവാഗിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ വ്യക്തമായി മറുപടി നല്‍കാതെ ഫോണ്‍ വെയ്ക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോള്‍ കസ്തൂരി കിടന്നിരുന്ന പായയില്‍ രക്തം പുരണ്ടതായി കണ്ടെതുകയും. തുടര്‍ന്ന് വീടിനുള്ളില്‍ പരിശോധിച്ചപ്പോൾ മുറിക്കുള്ളില്‍ കുഴി മണ്ണിട്ടുമൂടിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

Also Read: ബുധൻ ചൊവ്വ സംഗമം ഈ 3 രാശിക്കാരുടെ തലവര മാറ്റിമറിക്കും!

 

തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പോലീസ് കുഴിയില്‍ നിന്നും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News