ബെംഗളൂരു : മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയായിരുന്നു നാല് വയസുകാരനായ സ്വന്തം മകനെ വനിത സിഇഒയായ അമ്മ കൊന്ന് ബാഗിലാക്കിയത്. പശ്ചിമ ബംഗാൾ സ്വദേശിനിയായ സൂചന സേതെന്ന ടെക് സ്റ്റാർട്ടപ്പ് സിഇഒ ഗോവയിൽ വെച്ചാണ് തന്റെ മകനെ കൊലപ്പെടുത്തിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈൻഡ്ഫുൾ എഐ ലാബ് സഹസ്ഥാപകയും സിഇഒയുമാണ് 39കാരി. ഗോവയിലെ കൻഡോലിമ്മിൽ ഒരു ഹോട്ടലിൽ വെച്ചാണ് സൂചന തന്റെ മകനെ കൊന്ന് ബാഗിനുള്ളിലാക്കിയത്. തുടർന്ന് ടാക്സി വിളിച്ച് പ്രതി ബാഗിലാക്കിയ മകന്റെ മൃതദേഹവുമായി ഗോവയിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. കർണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നുമാണ് സൂചനയെ പോലീസ് പിടികൂടുന്നത്.
മലയാളിയായ വെങ്കിട്ടരാമനാണ് സൂചനയുടെ ഭർത്താവ് എന്നാണ് ഗോവ പോലീസിനെ ഉദ്ദരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വെങ്കിട്ടരാമനും സൂചനയും പിരിഞ്ഞ് ജീവിക്കുകയാണ്. ഇരുവരുടെ വിവാഹമോചന കേസിന്റെ നടപടികൾ അവസാനഘട്ടത്തിലേക്കെത്തിയതിന്റെ നിരാശയിലാണ് സൂചന കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമെ അറിയാൻ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു. നിലവിൽ കുട്ടിയുടെ പിതാവ് ഇന്തോനേഷ്യയിലാണ്. ജക്കാർത്തയിൽ നിന്നും എത്രയും വേഗം പിതാവ് ഗോവയിലേക്കെത്താൻ പോലീസ് നിർദേശം നൽകി. ചിത്രദുർഗയിൽ വെച്ച് അറസ്റ്റിലായ സൂചനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൂചന ഗോവയിൽ താമസിച്ച ഹോട്ടലിലെ റൂം ബോയി നൽകിയ വിവരത്തിന് അടിസ്ഥാനത്തിലാണ് ബാഗിലാക്കിയ മകന്റെ മൃതദേഹവും കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടിയത്. സൂചന തമാസിച്ച മുറിയിൽ രക്തക്കറ കണ്ടതിൽ സംശയം തോന്നിയതാണ് പ്രതികൾ പോലീസിനെ വിവരം അറിയിച്ചത്. തിങ്കളാഴ്ച രാവിലെ ഹോട്ടൽ ജീവനക്കാരോട് ബെംഗളൂരുവിലേക്ക് പോകാൻ ടാക്സി ബുക്ക് ചെയ്ത് നൽകാൻ സൂചന ആവശ്യപ്പെടുകയായിരുന്നു. വിമാന ടിക്കറ്റിന് ടാക്സി കൂലിയുടെ അത്രയും വരിത്തില്ലയെന്ന് ഹോട്ടൽ ജീവനക്കാർ പ്രതിയോട് പറഞ്ഞെങ്കിലും തനിക്ക് ടാക്സി തന്നെ വേണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. 30,000 രൂപയ്ക്കാണ് സൂചന ബെംഗളൂരുവിലേക്ക് ടാക്സി വിളിച്ചത്.
ഹോട്ടൽ മാനേജ്മെന്റ് അറിയിച്ചതിന് പിന്നാലെ എത്തിയ പോലീസ് സിസിടിവി പരിശോധിച്ചപ്പോൾ മകൻ ഇല്ലാതെയാണ് ഹോട്ടലിൽ നിന്നും പോയതെന്ന് മനസ്സിലാക്കി. ശേഷം യുവതി പോയ ടാക്സിയുടെ ഡ്രൈവറെ പോലീസ് ഫോണിൽ ബന്ധപ്പെടുകയും തുടർന്ന് യുവതിക്ക് ഫോൺ കൈമാറി. മകൻ ഗോവയിൽ ഫറ്റോർഡയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് യുവതി മറുപടി നൽകി. എന്നാൽ ആ വിലാസം വ്യാജമാണെന്ന മനസ്സിലാക്കിയ പോലീസ് വീണ്ടും ടാക്സി ഡ്രൈവറെ ഫോണിൽ ബന്ധപ്പെടുകയും സൂചനയ്ക്ക് മനസ്സിലാകാതിരിക്കാൻ കൊങ്കിണി ഭാഷയിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദേശം നൽകി. തുടർന്ന് ചിത്രദൂർഗയിലെ ഐമംഗല പോലീസ് സ്റ്റേഷനിൽ യുവതിയെ എത്തിക്കുകയായിരുന്നു. കുട്ടിയുടെ മൃദേഹം ബാഗിൽ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.