മൂവാറ്റുപുഴയിൽ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് പെൺകുട്ടിയെ മർദ്ദിച്ച പ്രതി പിടിയിൽ

വീടിനു സമീപം മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനില്‌ക്കെ അനധികൃതമായി മണ്ണെടുക്കുന്നതിന്‍റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ സ്ഥലം ഉടമ അൻസാർ മർദ്ദിച്ചതായിട്ടാണ് പരാതി. മാറാടി സ്വദേശി ലാലുവിന്‍റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 15 നാണ് സംഭവം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 3, 2022, 05:26 PM IST
  • മാറാടി സ്വദേശി ലാലുവിന്‍റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 15 നാണ് സംഭവം.
  • ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
  • അനധികൃതമായി മണ്ണെടുക്കുന്നതിന്‍റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ സ്ഥലം ഉടമ അൻസാറാണ് മർദ്ദിച്ചത്.
മൂവാറ്റുപുഴയിൽ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് പെൺകുട്ടിയെ മർദ്ദിച്ച പ്രതി പിടിയിൽ

എറണാകുളം: മൂവാറ്റുപുഴയിൽ അനധികൃതമായി മണ്ണെടുക്കുന്നതിന്‍റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച പ്രതി അറസ്റ്റിൽ. ആഴ്ച്ചകളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.  

വീടിനു സമീപം മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനില്‌ക്കെ അനധികൃതമായി മണ്ണെടുക്കുന്നതിന്‍റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ സ്ഥലം ഉടമ അൻസാർ മർദ്ദിച്ചതായിട്ടാണ് പരാതി. മാറാടി സ്വദേശി ലാലുവിന്‍റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 15 നാണ് സംഭവം. 

Read Also: Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല

അക്ഷയയുടെ വീട്ടിനോട് ചേർന്ന് മണ്ണെടുക്കുന്ന ചിത്രം മൊബൈലിൽ എടുക്കുന്നതിനിടെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് പ്രതി ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.  

പ്രതി അൻസാർ സമർപ്പിച്ച ജാമ്യ അപേക്ഷ ഇന്നലെ ജില്ലാ സെക്ഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇടുക്കിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് പറഞ്ഞു. ആഴ്ച്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിനാൽ നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്ന് വരികയായിരുന്നു. 

Read Also: വിജിലൻസ് പിടിച്ചതും ബോധം പോയി; കൈക്കൂലിക്കേസിൽ മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ പിടികൂടാതെ പോലീസ് നാടകം കളിക്കുകയായിരുന്നുവെന്നും, പ്രതിയുടെ ജാമ്യ അപേക്ഷ കോടതി തളളിയതിന് ശേഷം ഇയാൾ മുവാറ്റുപുഴ ഡി.വൈ.എസ്.പി ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങുകയുമായിരുന്നെന്നും യൂത്ത് കോൺഗ്രസ് നേതാവ് സമീർ കോണിക്കൽ ആരോപിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News