പാലായിൽ വെട്ടാൻ കൊണ്ടുവന്ന പോത്തുകൾ വിരണ്ടോടി

Pala Buffallow Issue: പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ഇവയെ വെടിവയ്ക്കാനായിരുന്നു  തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 09:22 PM IST
  • റബ്ബര്‍ തോട്ടത്തിലൂടെ അലഞ്ഞുതിരിയുന്ന പോത്തിനെ വെടിവെച്ചില്ല.
  • പാലാ പൊലീസ് സ്ഥലത്തെത്തിയിരുന്നു.
പാലായിൽ വെട്ടാൻ കൊണ്ടുവന്ന പോത്തുകൾ  വിരണ്ടോടി

കോട്ടയം: പാലാ പ്രവിത്താനത്ത് വെട്ടാൻ കൊണ്ടുവന്ന പോത്ത്  വിരണ്ടോടി. പോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.കണ്ണൻകുളം വീട്ടിൽ മാണി, മകൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ടു പോത്തുകളെയും പിടിച്ചത്. കശാപ്പിനായി എത്തിച്ച 3 പോത്തുകളിൽ 2 എണ്ണമാണ് ഇടഞ്ഞത്. കശാപ്പ് നടത്തുന്ന സംഘത്തിലെ 2 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റതും. പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം. പാലാ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഏറെ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പോത്തുകളെ പിടികൂടിയത്. പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ഇവയെ വെടിവയ്ക്കാനായിരുന്നു  തീരുമാനം. റബ്ബര്‍ തോട്ടത്തിലൂടെ അലഞ്ഞുതിരിയുന്ന പോത്തിനെ വെടിവെച്ചില്ല. ശാന്തനായതിന് ശേഷം ഇവയെ പിടിച്ചു കെട്ടുകയായിരുന്നു.

ALSO READ: വാട്ട‍ർ അതോറിറ്റിയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; 2.25 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

മുട്ടില്‍ മരം മുറി അന്വേഷണച്ചുമതലയിൽനിന്ന് മാറ്റണം; താനൂര്‍ ഡിവൈ എസ് പിയുടെ കത്ത്

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിൻറ കുറ്റപത്രം സമർപ്പിക്കാൻ ഇനി കുറച്ച് ദിവസം മാത്രം ബാക്കി നിൽക്കേ അന്വേഷണത്തിൽ നിന്ന് തന്നെ മാറ്റണമെന്ന് താനൂര്‍ ഡിവൈഎസ്പി പി.വി.വി ബെന്നി ഡിജിപിക്ക് കത്ത് നൽകി. കേസിലെ പ്രതികൾ വിവാദങ്ങളുണ്ടാക്കി കേസ് വഴി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും അതിനാൽ അന്വേഷണത്തിൽ തുടരാൻ കഴിയില്ലെന്നുമാണ് കത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. താനൂർ കസ്റ്റഡി മരണത്തിൽ ഡിവൈഎസ്പിക്കും പങ്കുണ്ടെന്ന് കാണിച്ച് പുറത്ത് വരുന്ന വാർത്തകൾ മുട്ടിൽ മരം മുറിയുടെ ദിശ മാറ്റാൻ ആണെന്ന് നേരത്തെ ചില റിപ്പോർട്ടുകളുണ്ടായിരുന്നു.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ 104 മരങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാർ മുട്ടിലിൽനിന്ന് മുറിച്ചെടുത്തത്. 15 കോടി രൂപയുടെ മരങ്ങളാണ് കണക്കുകൾ പ്രകാരം മുട്ടിലിൽ നിന്ന് മുറിച്ച് മാറ്റിയത്. മുറിച്ച പല മരങ്ങൾക്കും മുന്നൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്ന് ഡി എൻ എ പരിശോധനയിൽ തെളിഞ്ഞിരുന്നു. 2020-ലെ സർക്കാർ ഉത്തരവിൻറെ ചുവട് പറ്റിയാണ് മുട്ടിലിൽ നിന്ന് മരം മുറിച്ച് കടത്തിയത്. 100 വർഷം പഴക്കമുള്ള മരങ്ങൾ വരെ ഇത്തരത്തിൽ വെട്ടി മാറ്റിയതായാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News