കോഴിക്കോട്: മകൻ മരിച്ചു പോയെന്ന് മനസ്സിലാകാതെ അമ്മ മൃതദേഹത്തിനരികില്‍ കഴിഞ്ഞത് മൂന്ന് ദിവസം. നാദാപുരം വളയത്ത് ആണ് സംഭവം. വളയം കല്ലുനിര മൂന്നാം കുഴി രമേശന്റെ മൃതദേഹത്തിനാണ് അമ്മ മന്തി യാഥാർത്ഥ്യം തിരിച്ചറിയാതെ കൂട്ടിരുന്നത്. രമേശനും അമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ എത്തിയ ബാങ്ക് ജീവനക്കാര്‍ ദുര്‍ഗന്ധം കാരണം വീടിന് അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
രമേശന്റെ മൃതദേഹം കട്ടിലില്‍ മരിച്ച നിലയിലായിരുന്നു കട്ടിലനിരികില്‍ ഇരിക്കുകയായിരുന്നു അമ്മ. ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളയം പോലീസ് എത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാലങ്ങളായി ഇവിടെ തനിച്ചു താമസിച്ചു വരികയാണ് ഈ അമ്മയും മകനും. ഇവര്‍ക്ക് പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായാണ് വിവരം.
ALSO READ: കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ബസ്സ്
അതേസമയം തിരുവനന്തപുരത്ത് കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടിച്ച് വിൽപന നടത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. പാലോട് പെരിങ്ങമ്മല പറങ്കിമാംവിള വാട്ടർ അതോറിറ്റിയുടെ പുതിയ ടാങ്ക് നിർമ്മാണം നടക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന 16000 രൂപ വില വരുന്ന പൈപ്പ് മോഷ്ടിച്ച് പെരിങ്ങമ്മല ആക്രി കടയിൽ വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികളെയാണ് പാലോട് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
കല്ലറ താപസഗിരി കുന്നുപുറം സ്വദേശി പെരിങ്ങമ്മല പറക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന ഷെഫീക്ക്(27), തെന്നൂർ തടത്തരികത്ത് വീട്ടിൽ അനിൽകുമാർ(22), തെന്നൂർ കൊച്ചു പനങ്ങോട് വീട്ടിൽ ഷിജിൻ(23) എന്നിവരാണ് പാലോട് പോലീസിന്റെ വലയിൽ കുരുങ്ങിയത്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൻ മേൽ പ്രതികളെ പിടികൂടിയത്.
പാലോട് എസ് എച്ച് ഒ പി ഷാജിമോന്റെ നേതൃത്വത്തിൽ എസ് ഐ നിസാറുദീൻ, രാജൻ , എ എസ് ഐ അൽ അമാൻ , സി പി ഒ മാരായ അനീഷ് പി എസ് , വീനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...