യുഎസിൽ മോഷണക്കേസുകളുടെ (US Theft Case) എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ലോസ് ഏഞ്ചൽസിലെ (Los Angeles) റെയിൽവേയിൽ ഓരോ ദിവസവും ഡസൻ കണക്കിന് ചരക്ക് കാറുകൾ കള്ളന്മാർ തകർത്ത് മോഷണം നടത്തുന്നുവെന്ന് എഎഫ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്റ്റേഷനുകളിലും ട്രെയിൻ നിർത്തുമ്പോഴാണ് കള്ളന്മാർ മോഷണം നടത്തുന്നത്. ഓൺലൈനിൽ വാങ്ങുന്ന പാക്കേജുകളാണ് കൊള്ളയടിക്കുന്നത്.
പാക്കറ്റുകളിൽ നിന്നെല്ലാം മോഷ്ടിച്ചതിന് ശേഷം ഒഴിഞ്ഞ ബോക്സുകൾ റെയിവേ ട്രാക്കുകളിൽ ഉപേക്ഷിക്കും. അമേരിക്കയിലെ പ്രധാന മെയിൽ ഓർഡർ, കൊറിയർ കമ്പനികളായ ആമസോൺ, ടാർഗെറ്റ്, യുപിഎസ്, ഫെഡ്‌എക്‌സ് എന്നിവ ഈ അടുത്ത മാസങ്ങളിലുണ്ടായ മോഷണങ്ങളാൽ ബാധിക്കപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനുവരി 1 മുതൽ ഓരോ ദിവസവും 90-ലധികം കണ്ടെയ്‌നറുകളാണ് നശിപ്പിക്കപ്പെടുന്നത്. 2021 ഡിസംബർ അവസാനത്തോടെ ക്രിസ്‌മസ് ഷോപ്പിംഗ് വർധിച്ചതിന് ശേഷം കേസുകളും ഇത്രയധികം വർധിച്ചത്.
ഇതിനാൽ ഓർഡറുകളൊന്നും ലക്ഷ്യസ്ഥാനത്തേക്ക് എത്താതായിരിക്കുകയാണ്. ലോസ് ആഞ്ചലസ് കൗണ്ടിയിൽ, 2020 ഡിസംബർ മോഷണ കേസുകളിൽ 160 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച്, 2021 ഒക്ടോബറിൽ മാത്രം, കേസുകളുടെ വർദ്ധനവ് 356 ശതമാനമാണ്.
ട്രെയിനുകൾ നിർത്തുന്നതുവരെ കാത്തിരിക്കുന്ന മോഷ്ടാക്കൾ പിന്നീട് ബോള്‍ട്ട് കട്ടര്‍ ഉപയോഗിച്ച് ബോഗികളുടെ പൂട്ടുകള്‍ തകര്‍ത്ത് മോഷണം നടത്തും. വില കുറഞ്ഞതും, വിൽക്കാൻ പറ്റാത്തതുമായ സാധനങ്ങൾ ഉപേക്ഷിക്കും.
Keep hearing of train burglaries in LA on the scanner so went to #LincolnHeights to see it all. And… there’s looted packages as far as the eye can see. Amazon packages, @UPS boxes, unused Covid tests, fishing lures, epi pens. Cargo containers left busted open on trains. @CBSLA pic.twitter.com/JvNF4UVy2K
— John Schreiber (@johnschreiber) January 13, 2022
യൂണിയൻ പസഫിക് മോഷണം കുറയ്ക്കാൻ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. വിന്യസിച്ചിരിക്കുന്ന ഡ്രോണുകളുടെ എണ്ണം വർധിപ്പിച്ച് കമ്പനി തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. 2021ലെ അവസാന മൂന്ന് മാസത്തിനുള്ളിൽ മാത്രം നൂറിലധികം പേരെയാണ് അതിക്രമിച്ചു കടക്കൽ, നാശനഷ്ടം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: Murder Case | യുവാവിനെ ഫോൺ വിളിച്ച് പുറത്തിറക്കി; ശേഷം വെട്ടിക്കൊലപ്പെടുത്തി, രണ്ട് പേർ പിടിയിൽ
അതേസമയം കുറ്റക്കാരെ പിടികൂടിയാലും നിസാര വകുപ്പുകളാണ് ചുമത്തുന്നതെന്നും 24 മണിക്കൂറിനുള്ളിൽ ഇവർ പുറത്തിറങ്ങുമെന്നും റെയില്‍ വക്താവ് പറയുന്നു. കൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഇതാണെന്നും റെയിവേ വക്താവ് വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ശിക്ഷയില്‍ ഇളവ് നല്‍കി കൊണ്ട് 2020 അവസാനത്തോടെ അവതരിപ്പിച്ച നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ പസഫിക് ഡിസംബര്‍ അവസാനം ലോസ് ഏഞ്ചല്‍സ് കൗണ്ടി അറ്റോര്‍ണി ഓഫീസിന് കത്തെഴുതിയിരുന്നു.
2021 ൽ ഇത്തരം മോഷണങ്ങളിൽ നിന്നുള്ള നാശനഷ്ടം ഏകദേശം 5 മില്യൺ ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഉപഭോക്താക്കൾ നേരിട്ട നഷ്ടവും ക്ലെയിം തുകകളും ഉൾപ്പെട്ടിട്ടില്ല. അത് കൂടി കണക്കാക്കിയാൽ വലിയൊരു ഇതിലും വളരെ കൂടുതലാകുമെന്നാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA