Murder Case | യുവാവിനെ ഫോൺ വിളിച്ച് പുറത്തിറക്കി; ശേഷം വെട്ടിക്കൊലപ്പെടുത്തി, രണ്ട് പേർ പിടിയിൽ

കഴുത്തിന് വെട്ടേറ്റ അൻസിലിനെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 09:28 AM IST
  • ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽനിന്നു പുറത്തിറങ്ങിയ യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
  • കൊലപാതകം നടത്തിയ സംഘമാണ് ഫോണിൽ വിളിച്ചതെന്നാണ് സൂചന.
  • ബുധനാഴ്ച രാത്രി 9.30ക്കാണ് സംഭവം.
Murder Case | യുവാവിനെ ഫോൺ വിളിച്ച് പുറത്തിറക്കി; ശേഷം വെട്ടിക്കൊലപ്പെടുത്തി, രണ്ട് പേർ പിടിയിൽ

എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. കീഴില്ലം സ്വദേശി അൻസിൽ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 2 പേർ പിടിയിലായിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 9.30ക്കാണ് സംഭവം.

ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽനിന്നു പുറത്തിറങ്ങിയ യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അൻസിലിനെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ. കൊലപാതകം നടത്തിയ സംഘമാണ് ഫോണിൽ വിളിച്ചതെന്നാണ് സൂചന.  

Also Read: Actress Attack Case | വിഐപി മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടു - 'ഡിജിപി സന്ധ്യയെ മാറ്റി നിർത്തണം', കൂടുതൽ തെളിവുകൾ കൈമാറി ബാലചന്ദ്രകുമാർ

കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News