Thodupuzha Newborn Baby Murder: നവജാതശിശുവിന്റേത് കൊലപാതകം; സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Thodupuzha Newborn Baby Murder:  പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിൻറെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി.  ഇതോടെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 11:06 AM IST
  • നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്
  • റിപ്പോർട്ടിൽ കുഞ്ഞിൻറെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി
  • ഇതോടെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു
Thodupuzha Newborn Baby Murder: നവജാതശിശുവിന്റേത് കൊലപാതകം; സ്ഥിരീകരിച്ച്  പോസ്റ്റുമോർട്ടം റിപ്പോർട്ട്

തൊടുപുഴ: Thodupuzha Newborn Baby Murder: ഉടുമ്പന്നൂർ മങ്കുഴിയിലെ നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.  റിപ്പോർട്ടിൽ കുഞ്ഞിൻറെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി.  ഇതോടെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് ഇന്നലെ പുലര്‍ച്ചെയാണ് യുവതി ഭര്‍ത്താവിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിൽ എത്തിയ യുവതിയെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്.  

Also Read: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു 

ആശുപത്രിയിലെത്തിയ യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണിതെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. തുടർന്ന് കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങൾ യുവതി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും പറഞ്ഞതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിക്കുകയായിരുന്നു. ശേഷം പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് മങ്കുഴിയിലെ വീട്ടിലെ ബാത്ത് റൂമിൽ കുട്ടിയുടെ മൃതദേഹമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയത്.  പ്രസവിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരുന്നതെങ്കിലും ഇത്തിൽ വിശ്വാസം തോന്നാത്ത പോലീസ് കൊലപാതകമെന്ന നിഗമനത്തിൽ എത്തുകയായിരുന്നു.  തുടർന്ന് കുഞ്ഞിന്റെ മൃതശരീരം പോസ്റ്റുമോർട്ടം നടത്തിയിരുന്നു.  അതിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് പോലീസിന്റെ സംശയം സത്യമായത്.  

Also Read: സൂര്യ സംക്രമണം: തുലാം രാശിക്കാർക്ക് ലഭിക്കും പ്രമോഷൻ, വൻ ധനലാഭം ഒപ്പം കിടിലം ആരോഗ്യവും! 

എന്നാൽ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചത്. ഇരുവരും തമ്മിൽ കുറേ കാലമായി അകന്നുകഴിയുകയായിരുന്നു. കുറച്ച് നാളുകൾ മുമ്പാണ് ഇരുവരും വീണ്ടും യോജിച്ചതെന്നാണ് വിവരം. മാത്രമല്ല അയൽ വാസികളും യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല. യുവതി ഗർഭിണിയാണെന്ന വിവരം മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും പറയുന്നത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസാം ഇവരുടെ വീട്ടിൽ വന്നപ്പോൾ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ഇവർ വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നുമാണ് പ്രദേശ വാസികൾ പറയുന്നത്.  സംഭവത്തെ തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞന്റെ മൃതദേഹം കണ്ടെടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News