വയനാട്: വയനാട് പോലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു. കര്‍ണാടകയില്‍ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച 45.81 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പിടികൂടി. നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റിയില്‍ എം.ഡി.എം.എ പിടിക്കുന്നത്. വയനാട് സ്വദേശികളായ മീനങ്ങാടി, കോലംമ്പറ്റ, നാലുകണ്ടത്തില്‍ വീട്ടില്‍, കെ. അഖിൽ, മുട്ടില്‍, കുട്ടമംഗലം, തടത്തില്‍ വീട്ടില്‍ മുഹമ്മദ് അസ്‌നാഫ്, കൃഷ്ണഗിരി, അമ്പലപ്പടി, അഴകന്‍പറമ്പില്‍ വീട്ടില്‍ വിഷ്ണു മോഹന്‍ എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്.
45.81 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. മീനങ്ങാടി പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കൃഷ്ണഗിരി, ജൂബിലി ജംങ്ഷനില്‍ പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന് സമീപം നില്‍ക്കുകയായിരുന്ന മൂവരും പോലീസിനെ കണ്ട് പരിഭ്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് ഒരു നൈജീരിയക്കാരനില്‍ നിന്ന് വാങ്ങി വില്‍പ്പനക്കായി കൊണ്ടു വന്നതാണെന്നായിരുന്നു ഇവരുടെ മൊഴി.
ALSO READ: അടിമാലിയിൽ കുടുംബത്തിന് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു
നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റിയില്‍ എം.ഡി.എം.എ പിടിക്കുന്നത്. ഈ മാസം ഒന്നിന് 113.57 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികുടിയിരുന്നു. വയനാട് ജില്ലാ അതിര്‍ത്തികളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമെല്ലാം പോലീസ് പരിശോധന കര്‍ശനമാണ്. മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. വിനോദ്കുമാര്‍, എസ്.സി.പി.ഒമാരായ പ്രവീണ്‍, സാദിഖ്, ചന്ദ്രന്‍, സി.പി.ഒ ഖാലിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.