Murder: കുടുംബ വഴക്ക്; പുരുഷവേഷത്തിലെത്തിയ യുവതി ഭർത്തൃമാതാവിനെ കൊന്നു!

Muder: ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും ഇവിടെ നിന്നും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടരുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 07:05 AM IST
  • പുരുഷവേഷത്തിലെത്തിയ യുവതി ഭർത്തൃമാതാവിനെ കൊന്നു
  • സംഭവം നടന്നത് തിരുനൽവേലിയിലാണ്
Murder: കുടുംബ വഴക്ക്; പുരുഷവേഷത്തിലെത്തിയ യുവതി ഭർത്തൃമാതാവിനെ കൊന്നു!

ചെന്നൈ: കുടുംബ വഴക്കിനെത്തുടർന്ന് പുരുഷവേഷത്തിലെത്തിയ യുവതി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്.   സംഭവം നടന്നത് തിരുനൽവേലിയിലാണ്. അന്വേഷണം വഴി തെറ്റിക്കാനായി 5 പവന്റെ മാല കവർന്നു മുങ്ങിയ മഹാലക്ഷ്മി എന്ന യുവതിയാണ് പിടിയിലായത്.

Also Read: അവിഹിതബന്ധം: ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

തിരുനെൽവേലി തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യയായ രാമലക്ഷ്മിയെയാണ് കൊന്നത്.  ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും ഒപ്പം രണ്ടു കുട്ടികളും ഇവിടെ നിന്നും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടരുകയായിരുന്നു.  ഇതിനിടയിലാണ് ഇന്നലെ പുലർച്ചെ ഹെൽമറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിലെത്തിയ മഹാലക്ഷ്മി ആക്രമണം നടത്തിയത്.

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം; ഒരു ബോഗി കത്തിനശിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി മുഴുവനും കത്തി നശിച്ചതായി റിപ്പോർട്ട്. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തിയമറന്നത്.  സംഭവം നടന്നത് ഇന്നലെ രാത്രി ഒന്നരയോടെയാണ്.  സംഭവത്തിൽ ആർക്കും പരിക്കില്ല.

Also Read: Budh Surya Yuti 2023: വെറും 6 ദിവസം.. ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

റെയിൽവെ അധികൃതർ പറയുന്നത് ഇത് തീയിട്ടതാണെന്നാണ് സംശയം എന്നാണ്. രാത്രി പതിനൊന്നോടെ ഇവിടെയെത്തിയ ട്രെയിൻ നിർത്തിയിട്ടതായിരുന്നു.  സംഭവത്തിൽ ഒരു ബോഗി പൂർണമായും കത്തിനശിച്ചിരുന്നു. പുറമേ നിന്നും തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പുറകിലത്തെ മൂന്നാമത്തെ ബോഗിയാണ് കത്തി നശിച്ചത്. അഗ്നിശമന സേനാ സംഘത്തിന്റെ മൂന്ന് യൂണിറ്റുകൾ  ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. റയിൽവെ ജീവനക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്.

Also Read: Lucky Zodiac Signs: ഇവരാണ് വ്യാഴത്തിന്റെ പ്രിയ രാശിക്കാർ, ഇതിൽ നിങ്ങളും ഉണ്ടോ?

ഇതിനിടയിൽ അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായതും പ്രതിസന്ധിക്കിടയാക്കി. കോഴിക്കോട് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായതെന്നത് ശ്രദ്ധേയം. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ടതായിരുന്നു ഈ ട്രെയിൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News