1 ലക്ഷം വരെ ചില്ലറ വിൽപ്പന, പോത്തൻകോട് ബിവറേജസ് പൂട്ടിയപ്പോൾ കച്ചവടം; 134.75 ലിറ്റർ മദ്യം പിടികൂടി

മുന്തിയ ഇനം വിദേശ മദ്യം ഉൾപ്പെടെ 12 ഇനം ബ്രാണ്ടുകൾ ഇവിടെ നിന്നും കണ്ടെത്തി. റെയ്ഡ് നടക്കുന്ന സമയത്തും ധരാളം ആളുകൾ മദ്യം വാങ്ങാൻ വന്നിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 05:34 PM IST
  • മുന്തിയ ഇനം വിദേശ മദ്യം ഉൾപ്പെടെ 12 ഇനം ബ്രാണ്ടുകൾ ഇവിടെ നിന്നും കണ്ടെത്തി
  • റെയ്ഡ് നടക്കുന്ന സമയത്തും ധരാളം ആളുകൾ മദ്യം വാങ്ങാൻ വന്നിരുന്നു
  • 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്
1 ലക്ഷം വരെ ചില്ലറ വിൽപ്പന, പോത്തൻകോട് ബിവറേജസ് പൂട്ടിയപ്പോൾ കച്ചവടം;  134.75 ലിറ്റർ മദ്യം പിടികൂടി

തിരുവനന്തപുരം: ഞാണ്ടൂർകോണത്ത് ഡ്രൈഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി. ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്രയിൽ  ബാലചന്ദ്രൻനായരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. വീട്ടിലെ രഹസ്യ അറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.

മുന്തിയ ഇനം വിദേശ മദ്യം ഉൾപ്പെടെ 12 ഇനം ബ്രാണ്ടുകൾ ഇവിടെ നിന്നും കണ്ടെത്തി. റെയ്ഡ് നടക്കുന്ന സമയത്തും ധരാളം ആളുകൾ മദ്യം വാങ്ങാൻ വന്നിരുന്നു. ചില്ലറ വില്പനയിൽ ഒരു ലക്ഷത്തോളം രൂപ ലഭിക്കുമെന്നാണ് ബാലചന്ദ്രൻനായർ പോലീസിനോട് പറഞ്ഞത്. പോത്തൻകോട് ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയ ശേഷം ഈ പ്രദേശത്ത് അനധികൃത മദ്യവില്പന വ്യാപകമായിരുന്നു.നർകോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഡാൻസഫ് /സഗോക് ടീമും, പോത്തൻകോട് പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News