Kochi : ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് (Trangender Activist) അനന്യയുടെ (Anannyah Kumari Alex) പങ്കാളിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് അനന്യയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്തിന് പിന്നാലെ അനന്യയുടെ പങ്കാളി തിരുവനന്തപുരം സ്വദേശി ജിജു ഗിരിജരാജനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വൈറ്റില തൈക്കൂടത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു അനന്യയുടെ (Anannyah Kumari Alex)പങ്കാളി ജിജുവിനെ കണ്ടെത്തിയത്. അനന്യയും ജിജുവും ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. ജിജുവിന്റെ മൃതദേഹം ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: Anannyah Kumari Partner: അനനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയിൽ
അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ജിജു (Jiju) മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ അറിയിക്കുന്നത്. വൈറ്റിലയിൽ സുഹൃത്തിന്റെ വീട്ടിലാണ് ജിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ജിജു പിന്നീട ഇവിടെ തങ്ങുകയായിരുന്നവെന്നാണ് വിവരം.
അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് ട്രാൻസ്ജൻഡർ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ച് അനന്യ നൽകിയ പരാതിയും അനന്യയുടെയും പങ്കാളിയുടെയും മരണവും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: Anannyah Kumari Alex: തൂങ്ങിമരിച്ച ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം ഇന്ന്
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ (Anannyah Kumari Alex) മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് നേരത്തെ തന്നെ അനന്യ വ്യക്തമാക്കിയിരുന്നു. അതേസമയം അനന്യയുടെ ശസ്ത്രക്രിയയിൽ ചികിത്സാ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...