Crime News: പെരിങ്ങൽകുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതി മരിച്ച നിലയിൽ; ശരീരത്തിൽ മുറിപ്പാടുകൾ, കൊലപാതകമെന്ന് സംശയം

Tribal woman found dead: പെരിങ്ങൽ‌കുത്ത് കെഎസ്ഇബി സെക്ഷനിലെ സ്വീപ്പർ ജോലി ചെയ്യുന്ന ജാനകിയുടെ മകൾ ഗീത (32) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 12:17 PM IST
  • യുവതിയുടെ ഭർത്താവ് സുരേഷാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്
  • ആനപ്പന്തം സ്വദേശിയാണ് സുരേഷ്
  • പെരിങ്ങൽക്കുത്ത് ഗവൺമെന്റ് എൽപി സ്കൂളിന് സമീപമുള്ള ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്
  • സുരേഷ് ​ഗീതയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു
Crime News: പെരിങ്ങൽകുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതി മരിച്ച നിലയിൽ; ശരീരത്തിൽ മുറിപ്പാടുകൾ, കൊലപാതകമെന്ന് സംശയം

തൃശൂർ: പെരിങ്ങൽകുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനം. യുവതിയുടെ ഭർത്താവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. പെരിങ്ങൽ‌കുത്ത് കെഎസ്ഇബി സെക്ഷനിലെ സ്വീപ്പർ ജോലി ചെയ്യുന്ന ജാനകിയുടെ മകൾ ഗീത (32) ആണ് മരിച്ചത്. യുവതിയെ രാവിലെ മരിച്ചനിലയിൽ വീടിനകത്ത് കണ്ടെത്തുകയായിരുന്നു.

യുവതിയുടെ ഭർത്താവ് സുരേഷാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ആനപ്പന്തം സ്വദേശിയാണ് സുരേഷ്. പെരിങ്ങൽക്കുത്ത് ഗവൺമെന്റ് എൽപി സ്കൂളിന് സമീപമുള്ള ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. സുരേഷ് ​ഗീതയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

ALSO READ: Crime News: കൊറോണ കാലത്തെ പ്രണയം, പിന്നാലെ ഒളിച്ചോട്ടവും വിവാഹവും; ഒടുവിൽ മാതാപിതാക്കളെയും ഭാര്യയെയും കുത്തികൊന്നു

കഴിഞ്ഞദിവസം രാത്രിയും സുരേഷ് വീട്ടിൽ വഴക്ക് ഉണ്ടാക്കിയതോടെ വീട്ടുകാർ അതിരപ്പിള്ളി പോലീസിനെ വിളിക്കുകയും പോലീസ് സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കുകയും ചെയ്തിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് യുവതി മരിച്ചതായി കണ്ടെത്തിയത്. മൃതദേഹം വീടിനകത്ത് ഉപേക്ഷിച്ച് സുരേഷ് കടന്നുകളഞ്ഞതായാണ് സംശയം. യുവതിയുടെ ശരീരത്തിൽ പലയിടങ്ങളിലും മുറിവുകളുണ്ട്. അതിരപ്പിള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News