Tribal Women Death: ആദിവാസി യുവതിയുടേത് കൊലപാതകം തന്നെ; പ്രതി കുറ്റം സമ്മതിച്ചു

Kozhikode Tribal Women Death: കാട്ടില്‍ വെച്ച് ലീലയെ രാജന്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും. ഇത് തടയാന്‍ ചെന്ന ബന്ധുക്കളെ പ്രതി കത്തി കാണിച്ച്  ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് സാക്ഷി മൊഴി.   

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 11:19 AM IST
  • കുറ്റം സമ്മതിച്ച പ്രതി കഴുത്ത് ഞെരിച്ചാണ് ലീലയെ കൊലപ്പെടുത്തിയതെന്നും സമ്മതിച്ചു.
  • ഇയാള്‍ തന്നെയായിരുന്നു ഇവരുടെ ഏക മകനെയും കൊലപ്പെടുത്തിയത്.
  • സംഭവം നടക്കുമ്പോള്‍ കാട്ടില്‍ നിന്നു ലഭിച്ച വ്യാജമദ്യം കുടിച്ച് അബോധവസ്ഥയിലായിരുന്നു ലീലയുടെ ഭര്‍ത്താവ്.
Tribal Women Death: ആദിവാസി യുവതിയുടേത് കൊലപാതകം തന്നെ; പ്രതി കുറ്റം സമ്മതിച്ചു

കോഴിക്കോട്: കട്ടിപ്പാറയിലെ ആദിവാസി  സ്ത്രീയുടെ മരണം കൊലപാതകം. സഹോദരി ഭര്‍ത്താവ് രാജനാണ് ലീലയെ കൊലപ്പെടുത്തിയത്. ഇയാള്‍ തന്നെയായിരുന്നു ഇവരുടെ ഏക മകനെയും കൊലപ്പെടുത്തിയത്. രാജനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതി കഴുത്ത് ഞെരിച്ചാണ് ലീലയെ  കൊലപ്പെടുത്തിയതെന്നും സമ്മതിച്ചു. 

കാട്ടില്‍ വെച്ച് ലീലയെ രാജന്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ചെന്ന ബന്ധുക്കളെ പ്രതി കത്തി കാണിച്ച്  ഭീഷണിപ്പെടുത്തി. സംഭവം നടക്കുമ്പോള്‍ കാട്ടില്‍ നിന്നു ലഭിച്ച വ്യാജമദ്യം കുടിച്ച് അബോധവസ്ഥയിലായിരുന്നു ലീലയുടെ ഭര്‍ത്താവ്. പിന്നീട് ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞിട്ടും രാജനെ ഭയന്ന് ആരോടും ഒന്നും പറഞ്ഞില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. കൂടാതെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ലീലയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ മരണം കൊലപാതകമാണെന്നും രാജനാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് ഉറപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് രാജന്‍ കുറ്റം സമ്മതിച്ചത്. 

ALSO READ: മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത പ്രതി അറസ്റ്റിൽ

ഏപ്രില്‍ രണ്ടാംവാരത്തോടെയാണ് കാക്കണാഞ്ചേരി ആദിവാസി കോളനിയിലെ 53 കാരിയായ ലീലയെ കാണാതാകുന്നത്. ഇവരും ഭര്‍ത്താവ് രാജഗോപാലനും പ്രതി രാജനും ഉള്‍പ്പടെ അഞ്ചുപേര്‍ പ്രദേശത്തെ അമരാട് മലയില്‍  വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി കയറിയിരുന്നു. തിരിച്ചെത്തിയപ്പോള്‍ കൂടെ ലീല ഇല്ലായിരുന്നു. എന്നാല്‍ ഈ വിവരം കൂടെയുണ്ടായിരുന്നവര്‍ പുറത്തുപറഞ്ഞില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോളനിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷാണ് ലീല കോളനിയില്‍ ഇല്ലെന്ന വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News