Crime News: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

Crime News: ആ സമയം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അധ്യാപികയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

Written by - Ajitha Kumari | Last Updated : Jun 23, 2023, 10:54 AM IST
  • പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റിൽ
  • പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Crime News: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റിൽ.  പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ അധ്യാപിക കൂട്ടി കൊണ്ട് പോയത്.  സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ

ഇതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ്  വിദ്യാര്‍ത്ഥിനിയേയും അധ്യാപികയേയും എറണാകുളത്തുവച്ച് പിടികൂടുകയായിരുന്നു.  തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിൽ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായതായി തെളിയുകയായിരുന്നു.  പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി ട്യൂഷന്‍ എടുക്കുന്നത് ഈ അധ്യാപികയായിരുന്നുവെന്നും. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു അന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയും അധ്യാപികയും തമ്മില്‍ പരസ്പരം ഇഷ്ടത്തിലാണെന്നും അങ്ങനെയാണ് അധ്യാപികയുടെ കൂടെ പോയതെന്നുമാണ് കുട്ടി മൊഴി നൽകിയത്.

Also Read: വളാഞ്ചേരി ഉദ്ഘാടനപരിപാടിയിലെ തെറിപ്പാട്ട്; യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ

ആ സമയം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അധ്യാപികയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അധ്യാപിക രണ്ടുദിവസം മുമ്പാണ് സ്‌കൂളിലേക്ക് പോയ കുട്ടിയെ കൂട്ടി കൊണ്ടുപോവുകയും പീഡനത്തിനിരയാക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്. അധ്യാപികയോടൊപ്പം സഹായിയായ സുഹൃത്തിനേയും പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തശേഷം ഇവരെ തിരുവനന്തപുരത്ത് എത്തിച്ചു. ചോദ്യം ചെയ്ത ശേഷം ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Also Read: ലക്ഷ്മീദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വാൻ സമ്പൽസമൃദ്ധി!

വളാഞ്ചേരി ഉദ്ഘാടനപരിപാടിയിലെ തെറിപ്പാട്ട്; യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ

യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പൊലീസാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമെതിരെയാണ് കേസ്. ഫ്ലാറ്റിൽ നിന്നും ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ചിലർ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പോലീസ് നടപടി.

Also Read: Titan Missing Submarine: ടൈറ്റൻ അന്തർവാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരിച്ചതായി നിഗമനം

പരിപാടിക്കെതിരെ ഡിവൈഎഫ്ഐയുൾപ്പെടെ ഉള്ളവർ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹ മാധ്യമങ്ങളിൽ ഉൾ‌പ്പെടെ ചർച്ചാ വിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍‌ രൂക്ഷവിമര്‍ശനമായിരുന്നു ഈ പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്. സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി എടുക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മാത്രമല്ല സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നുമായിരുന്നു നിഹാദിനെ പോലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പോലീസ് നിഹാദിനെ അറിയിച്ചിരുന്നുവെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടി നൽകിയതോടെയാണ് പോലീസ് നിഹാദിനെ പിടികൂടിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പോലീസ്  അകത്തു കയറിയതും നിഹാദിനെ കസ്റ്റഡിയിലെടുത്തതും. ഇയാളെ ഉടൻ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News