ആലപ്പുഴ: പ്രണയം നടിച്ച് പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. തിരുവൻവണ്ടൂർ വനവാതുക്കര സുജാലയം വീട്ടിൽ അഭിനവ് (ബാലു-19), തഴക്കര കല്ലുമല വലിയത്തു പറമ്പിൽ ഷാജി(49) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അങ്കമാലിയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
സ്കൂളിൽ പഠിക്കുന്ന സമയം മുതലുള്ള പരിചയമാണ് പെൺകുട്ടിയും പ്രതി അഭിനവും തമ്മിൽ. പ്രണയം നടിച്ച് അഭിനവ് പലതവണ പല സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. അതേസമയം പീരുമേട്ടിൽ എത്തിയ പെൺകുട്ടിയെ അങ്കമാലിയിൽ എത്തിച്ചത് പ്രതി ഷാജിയാണ്. എസ്ഐമാരായ അഭിരാം, ശ്രീകുമാർ, ബിന്ദു, സി.പി.ഒമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ, പ്രശാന്ത് ഉണ്ണിത്താൻ, ഹരിപ്രസാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Crime: കുമളിയിൽ ഏഴ് വയസ്സുകാരനെ പൊള്ളലേൽപ്പിച്ചു, കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു
കുമളിയിൽ ഏഴ് വയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴു വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിലാണ് കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചട്ടുകം പഴുപ്പിച്ച് രണ്ട് കൈകളിലും കാലുകളിലുമാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചത്. കൂടാതെ മുളകുപൊടി കുട്ടിയുടെ കണ്ണിലും വായിലും തേച്ചതായും പരാതിയുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാതാവിനെതിരെ കേസെടുത്തത്.
കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്ത് കത്തിച്ചതിനാണ് ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. രണ്ടു കൈകളുടെയും കൈമുട്ടിന് താഴെയും, കാൽമുട്ടുകൾക്ക് താഴെയുമാണ് ചട്ടുകം ഉപയോഗിച്ചു പൊള്ളിച്ചിരിക്കുന്നത്.
സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. മുൻപും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. അതേസമയം കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...