കൊലപാതക കേസിൽ വിചാരണമദ്ധ്യേ ഒളിവിൽ പോയ പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കുട്ടികൃഷ്ണനാണ് പിടിയിലായിരിക്കുന്നത്. മാന്നാർ ആലുംമൂട്ടിൽ ജംഗ്ഷന് തെക്ക് താമരപ്പള്ളിൽ വീട്ടിൽ കുട്ടികൃഷ്ണന്റെ ഭാര്യ ജയന്തി (32) ആണ് കൊല്ലപ്പെട്ടത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി -1 ൽ വിചാരണയിലിരിക്കെയാണ് ഇയാൾ ഒളിവിൽ പോകുന്നത്. പിന്നാലെ പ്രതിയുടെ ജാമ്യം റദ്ധ് ചെയ്തു കോടതി ലോങ്ങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
മാന്നാർ സ്വദേശിയായ 57 വയസ്സുകാരനായ കുട്ടികൃഷ്ണൻ എറണാകുളം തൃക്കാക്കരയിൽ നിന്നുമാണ് പിടിയിലായത്. 2004 ഏപ്രിൽ മാസം രണ്ടാം തീയതിയാണ് മാന്നാറിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടികൃഷ്ണനും ജയന്തിയും തമ്മിൽ അന്നേ ദിവസം ഉച്ചക്ക് ശേഷം താമരപ്പള്ളിൽ വീട്ടിൽ വച്ച് വഴക്കുണ്ടായിരുന്നു. തുടർന്ന് ജയന്തിയുടെ വാ പൊത്തിപ്പടിച്ച് ഭിത്തിയിൽ ഇടിപ്പിപ്പിച്ചു ബോധംകെടുത്തി തറയിലിട്ട് ചുറ്റിക ഉപയോഗിച്ച് തല അടിച്ചുപൊട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 5 കിലോ സ്വർണ്ണം; 14 പേർ അറസ്റ്റിൽ
മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം അടുക്കളയിൽ ഉപയോഗിക്കുന്ന കറി കത്തികൊണ്ട് തല കഴുത്തുവച്ച് അറുത്തു മുറിച്ചു വേർപെടുത്തി തറയിൽ മാറ്റി വച്ചു. തല കഴുത്തുവച്ച് അറുത്തപ്പോൾ മുറിഞ്ഞു മാറാൻ പ്രായസപ്പെട്ടപ്പോൾ ചുറ്റിക കൊണ്ട് കത്തിയുടെ പുറത്തു അടിച്ചാണ് മുറിച്ചു മാറ്റിയണ് അതി ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് രാത്രി കുട്ടികൃഷ്ണൻ ഒന്നേകാൽ വയസ്സ് പ്രായമുണ്ടായിരുന്ന മകൾക്കൊപ്പം മൃതശരീരത്തിന് അടുത്ത് കഴിച്ചുകൂട്ടി അടുത്ത ദിവസമാണ് അതി ക്രൂരമായ കൊലപാതകവിവരം പുറത്തിറിയുന്നതും കുട്ടികൃഷ്ണൻ അറസ്റ്റിലാകുന്നതും.
കുട്ടികൃഷ്ണൻ ആദ്യം വിവാഹമൊഴിഞ്ഞ ശേഷം വള്ളികുന്നം സ്വദേശിനിയായ ജയന്തിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷമാണ് ജയന്തി ആദ്യം വിവാഹം കഴിച്ചിരുന്നു എന്നും വിവാഹമോചനം നേടിയ ശേഷമാണ് കുട്ടികൃഷ്ണനെ വിവാഹം കഴിച്ചത് എന്നുള്ള വിവരം കുട്ടികൃഷ്ണൻ അറിയുന്നത്. ജയന്തി ആദ്യംവിവാഹകാര്യം മറച്ചുവെച്ചതും, ജയന്തിക്ക് മറ്റു പുരുഷന്മാരുമായി അവിഹിതബന്ധമുണ്ടെന്നുമുള്ള അന്ധമായ സംശയവും മൂലമുണ്ടായ വൈരാഗ്യമായിരുന്നു ജയന്തിയെ അതി ക്രൂരമായി കൊലപ്പെടുത്താൻ കാരണം.
പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞ കുട്ടികൃഷ്ണൻ ജാമ്യത്തിലിറങ്ങിയ ശേഷം മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി -1 ൽ വിസ്താര നടപടികൾക്കായി കേസ് അവധിക്ക്വെച്ച സമയം ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ പോയ കുട്ടികൃഷ്ണനെ പിടികൂടാനായി നിരവധി തവണ പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടികൃഷ്ണനെ കണ്ടെത്താൻ കഴിഞ്ഞില്ല. ്ര
പതി ഒളിവിൽ പോയിട്ട് 20 വർഷമായ കേസിൽ പ്രതിയെ പിടികൂടികൂടുന്നതിനായി ജൂൺ 2023 ൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് ചെങ്ങന്നൂർ ഡി. വൈ. എസ്. പി. എം. കെ.ബിനുകുമാർ മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യു എസ്. ഐ. അഭിരാം. സി. എസ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്‌ക്കർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.
ALSO READ: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; അഞ്ചുപ്രതികളും കുറ്റക്കാര്‍
ഒളിവിൽ പോയതിൽ പിന്നെ വീട്ടുകാരുമായോ, ബന്ധുക്കളുമായോ, സുഹൃത്തുക്കളുമയോ പ്രതി ബന്ധം പുലർത്തിയിരുന്നില്ല. ഒളിവിൽ പോയ പ്രതി ഒരു സുഹൃത്ത് വഴി ഈരാറ്റുപേട്ട സ്വദേശിയായ ജ്യോതിഷ പണ്ഡിതനുമായി പരിചയത്തിലാകുകയും അയാളുടെ കൂടെ കട്ടപ്പനയിൽ ഒരു ലോഡ്ജിൽ താമസിക്കുന്നുണ്ടെന്നുള്ള വിവരം കിട്ടി. തിരക്കി ചെന്നെങ്കിലും ജ്യോതിഷന്റെ സഹായിയായി അവിടെ ഉണ്ടായിരുന്നെന്നും ജ്യോതിഷൻ മരിച്ചു പോയെന്നും, അതിന് ശേഷം കട്ടപ്പനയിൽ നിന്നും ഒറീസയിലേക്ക് പോയെന്നുമറിഞ്ഞു. കുട്ടികൃഷ്ണൻ ടയർ റിട്രേഡിങ് ജോലി ചെയ്ത് ഒറീസയിലുണ്ടെന്നു മനസിലാക്കി അന്വേഷണ സംഘം ഒറീസയിലെത്തി എല്ലാ ടയർ ട്രെഡിങ് കമ്പനികളിലും അനേഷണം നടത്തി. പ്രതി പല കമ്പനികളിലും, കൂടാതെ സെക്യൂരിറ്റി സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നതായും അതിന്റെ കൂടെ ഷെയർ മാർക്കറ്റ് ഓൺലൈൻ ട്രേഡ് ബിസിനസ് ചെയ്യുന്നതായും അറിഞ്ഞു. അടുത്ത കാലത്തായി ഒറീസയിലുള്ള കമ്പനികളിലൊന്നും കണ്ടിട്ടില്ലെന്നും പോലീസിന് വിവരം ലഭിച്ചു.
ഷെയർ ബിസിനസുമായി ബന്ധപ്പെട്ടു ഇടയ്ക്ക് മുംബയിൽ പോകാറുണ്ടായിരുന്നുവെന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈയിൽ ഷെയർ മാർക്കറ്റിംഗ് കമ്പനികളിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഷെയർ മാർകറ്റിൽ ബിസിനസ് നടത്തി സാമ്പത്തിക നഷ്ടം വന്നതിനെ തുടർന്ന് എറണാകുളത്തേക്ക് എത്തി. കൊച്ചിയിലുള്ള ഷെയർ മാർക്കറ്റിംഗ് ബിസിനസ് നടത്തുന്നവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ അനേഷണത്തിലാണ് പ്രതി കുട്ടികൃഷ്ണനെ കളമശ്ശേരിയിൽ നിന്നും അന്വേഷണ സംഘം കസ്റ്റ ഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിൽ നിന്നും 2014 മുതൽ തൃക്കാക്കരയിൽ വിവിധ ലോഡ്ജുകളിൽ താമസിച്ചു കൊണ്ട് കട്ടപ്പനയിൽ താമസിക്കുമ്പോൾ ജ്യോതിഷ സുഹൃത്തിൽ നിന്നും പഠിച്ചെടുത്തു വാസ്തു നോട്ടവും, ജ്യോതിഷവും, പാർടൈംമായി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് കൃഷ്ണകുമാർ, കൃഷ്ണൻ കുട്ടി, 'കെ. കെ ' എന്നിങ്ങനെ പല പേരുകളിൽ കഴിഞ്ഞുവരികയാണെന്ന് കണ്ടെത്തി.
ജ്യോതിഷത്തിൽ കടുത്ത വിശ്വസിയായിരുന്നു പ്രതി കേസിൽ ശിക്ഷിക്കപ്പെടും എന്ന തോന്നലുണ്ടായപ്പോൾ സുഹൃത്തായ ജ്യോതിഷന്റെ ഉപദേശം പ്രകാരം ഒളിവിൽ പോയാൽ പ്രാർത്ഥനയും, നിരാഹാര വ്രതവുമെടുത്താൽ ഒരിക്കലും പോലീസ് കണ്ടുപിടിക്കില്ല എന്നുള്ള സുഹൃത്തിന്റെ ഉപദേശം കൊണ്ട് ഒളിവിൽ പോയതാണെന്നും വർഷങ്ങളോളം പോലീസ് പിടിക്കാതിരുന്നതിനാൽ ഒരിക്കലും പോലീസ് പിടിക്കില്ല എന്ന വിശ്വസത്തിൽ കഴിഞ്ഞു വരികയായിരുന്നു എന്നും പ്രതി പറഞ്ഞു.
അറസ്റ്റ് തുടർന്ന് ചെങ്ങന്നൂർ ഡി വൈ എസ് പി എം കെ ബിനുകുമാർ,മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യു , എസ് ഐ അഭിരാം സി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്‌കർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത് കഴിഞ്ഞ 5 മാസമായി അന്വേഷണ സംഘം അതിവരഹസ്യമായും കൂട്ടായ പ്രവർത്തനത്താലും നടത്തിയ പരിശ്രമത്താലാണ് പ്രതി കുട്ടികൃഷ്ണൻ കുടുങ്ങിയത്. പ്രതിയെ മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി-1 ൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു മാവേലിക്കര സബ് ജയിലിൽ അയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.