തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റതായി റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ രാത്രി 11:30 ഓടെയായിരുന്നു.
Also Read: പെരിന്തൽമണ്ണയിൽ റിസോർട്ടിൽ ലഹരി വിൽപന; 4 പേർ പിടിയിൽ!
കുത്തേറ്റത് ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴായിരുന്നു ഇവർക്ക് കുത്തേറ്റത്. ഇരുവർക്കും നെഞ്ചിലാണ് കുത്തേറ്റത്. സംഭവത്തെ തുടർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പിഞ്ചു കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചു
മൂളിയാറിൽ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതായി റിപ്പോർട്ട്. കാസർഗോഡ് കോപ്പാളംകൊച്ചിയിൽ താമസിക്കുന്ന ബിന്ദുവാണ് തന്റെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
Also Read: ശനിയുടെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
കുടുംബ പ്രശ്നമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് ഇന്നലെ ഉച്ചയോടെയായിരുന്നു. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
കുഞ്ഞിന്റെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. ബിന്ദു കുഞ്ഞിനെ കൊന്നശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിന്ദുവിന്റെ ഭർത്താവ് ഗർഫിലാണ്. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകൻ കൂടിയുണ്ട്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.