Crime News: നായാട്ടിനിടെ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

Hunting: കണ്ണൂര്‍ പയ്യാവൂരില്‍ നായാട്ടിനുപോയപ്പോഴാണ് റിസോർട്ട് ഉടമയായ ബെന്നി വെടിയേറ്റ് മരിച്ചത്. പള്ളത്ത് നാരായണന്‍, രജീഷ് അമ്പാട്ട് എന്നിവരാണ് അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 06:15 AM IST
  • രജീഷ് അമ്പാട്ട്, നാരായണന്‍ എന്നിവര്‍ക്കൊപ്പമാണ് ബെന്നി നായാട്ടിന് പോയത്
  • തോക്ക് പാറയുടെ മേല്‍ വച്ചപ്പോള്‍ ഉരുണ്ട് താഴെവീണ് പൊട്ടിയെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്
  • സംഭവസ്ഥലത്ത് നിന്ന് നാടന്‍ തോക്കിന്റെ തിര പോലീസ് കണ്ടെടുത്തിരുന്നു
  • ഇവർ നായാട്ടിന് ഉപയോ​ഗിച്ച തോക്കിന് ലൈസന്‍സ് ഇല്ലെന്ന് പോലീസ് പറഞ്ഞു
Crime News: നായാട്ടിനിടെ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളത്ത് നാരായണന്‍, രജീഷ് അമ്പാട്ട് എന്നിവരാണ് അറസ്റ്റിലായത്. നായാട്ടിനിടെയാണ് പരത്തനാല്‍ ബെന്നി മരിച്ചത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. കണ്ണൂര്‍ പയ്യാവൂരില്‍ നായാട്ടിനുപോയപ്പോഴാണ് റിസോർട്ട് ഉടമയായ ബെന്നി വെടിയേറ്റ് മരിച്ചത്.

ജനവാസകേന്ദ്രത്തില്‍ നിന്നും 200 മീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് സംഭവം ഉണ്ടായത്. ഈ മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നികള്‍ വലിയ നാശമാണ് സൃഷ്ടിക്കുന്നത്. ആനകള്‍ ഉള്‍പ്പെടുന്ന വന്യമൃഗങ്ങളും നിരവധിയുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ മലയോര മേഖലയിൽ നായാട്ടു സംഘങ്ങളും സജീവമാണ്.

ALSO READ: Crime News: കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു; വെടിയേറ്റത് നായാട്ടിനിടെ

രജീഷ് അമ്പാട്ട്, നാരായണന്‍ എന്നിവര്‍ക്കൊപ്പമാണ് ബെന്നി നായാട്ടിന് പോയത്. തോക്ക് പാറയുടെ മേല്‍ വച്ചപ്പോള്‍ ഉരുണ്ട് താഴെവീണ് പൊട്ടിയെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് നാടന്‍ തോക്കിന്റെ തിര പോലീസ് കണ്ടെടുത്തിരുന്നു. ഇവർ നായാട്ടിന് ഉപയോ​ഗിച്ച തോക്കിന് ലൈസന്‍സ് ഇല്ലെന്ന് പോലീസ് പറഞ്ഞു.

കാഞ്ഞിരക്കൊല്ലിയിൽ സ്വകാര്യ  റിസോർട്ട് നടത്തുകയായിരുന്നു ബെന്നി. ബെന്നിയുടെ മരണം സംബന്ധിച്ച്  വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഫിയയാണ് ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലെമന്റ്, സ്റ്റെഫി എന്നിവരാണ് മക്കള്‍. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News