വീട്ടിൽ അതിക്രമിച്ചുകയറി,കൈതോക്ക് കാട്ടി ഭീകരാന്തരീക്ഷം: രണ്ടുപേർ അറസ്റ്റിൽ

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചന്ദ്രകുമാറുമായി സംസാരിക്കവേയാണ് പ്രശ്നമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നു

Last Updated : Aug 8, 2022, 05:01 PM IST
  • മതിയായ രേഖകൾ കൈവശമില്ലാത്ത റിവോൾവർ പ്രതി ജെയ്‌സൺ ജോസഫിന്റെ കയ്യിലാണ് സൂക്ഷിച്ചിരുന്നത്
  • സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചന്ദ്രകുമാറുമായി സംസാരിക്കവേയാണ് പ്രശ്നമുണ്ടായത്
  • വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, ഇരുവരെയും പിടികൂടി
വീട്ടിൽ അതിക്രമിച്ചുകയറി,കൈതോക്ക് കാട്ടി ഭീകരാന്തരീക്ഷം: രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: സീതത്തോട് വീട്ടിൽ കയറി കൈത്തോക്ക് കാട്ടി ഭീകരാന്തരീഷം സൃഷ്ടിച്ച രണ്ട് പേരെ മൂഴിയാർ പോലീസ് പിടികൂടി.ഞായർ വൈകിട്ട് 7 മണിക്കാണ്  നാടിനെ അമ്പരിപ്പിച്ച സംഭവം നടന്നത്. ആങ്ങമൂഴി കോട്ടമൺ പാറ കടുവാത്തറയിൽ ചന്ദ്രകുമാറിന്റെ വീട്ടിലാണ് പ്രതികൾ അതിക്രമിച്ച് കടന്നത്.

ഇടുക്കി തൊടുപുഴ ഈസ്റ്റ്‌ കാഞ്ഞിരമറ്റം പുത്തൻപുരക്കൽ ജോസഫിന്റെ മകൻ ജെയ്‌സൺ ജോസഫ് (49), കാഞ്ഞിരമറ്റം കരോട്ട് ചെമ്പമംഗലത്ത് നാരായണപിള്ള മകൻ ഗിരീഷ് കുമാർ (40) എന്നിവരെയാണ് മൂഴിയാർ പോലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മതിയായ രേഖകൾ കൈവശമില്ലാത്ത റിവോൾവർ ഒന്നാം പ്രതി ജെയ്‌സൺ ജോസഫിന്റെ കയ്യിലാണ് സൂക്ഷിച്ചിരുന്നത്. 

ഗിരീഷ് കുമാറിനൊപ്പമെത്തി, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചന്ദ്രകുമാറുമായി സംസാരിക്കവേയാണ് പ്രശ്നമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നു. തുടർന്ന്, ചന്ദ്രകുമാറിന്റെ മകന്റെ സുഹൃത്തും ബിസിനസ്‌ പങ്കാളിയുമായ ഡോക്ടറെ ഫോണിൽ വിളിച്ചുവരുത്തി. സംസാരം തുടർന്ന് വാക്കേറ്റമായി, പിന്നീട് ഉന്തും തള്ളും അസഭ്യവർഷവും നടത്തിയ പ്രതികൾ, ഡോക്ടറെ മർദ്ദിക്കുകയും, ഒന്നാം പ്രതി തോക്കെടുക്കുകയുമായിരുന്നു.

വിവരമറിഞ്ഞു ഉടൻ സ്ഥലത്തെത്തിയ പോലീസ്, ഇരുവരെയും പിടികൂടി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് രാത്രി തന്നെ വൈദ്യപരിശോധന നടത്തിച്ച ശേഷം സ്റ്റേഷനിലെത്തിച്ചു. ജെയ്സന്റെ കയ്യിൽ നിന്നും റിവോൾവർ കസ്റ്റഡിയിൽ എടുത്തു, ചന്ദ്രകുമാറിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.  ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പ്രതികളെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനം സംഭവസ്ഥലത്തുനിന്നും രാത്രി തന്നെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News