ഒരുകോടി രൂപ ഉറപ്പിച്ച് ഇരുതലമൂരി വിൽപ്പന; എത്തിയത് ആന്ധ്രയിൽ നിന്ന് ഒടുവിൽ

ഒരുകോടി രൂപ വില ഉറപ്പിച്ചാണ് ഉന്മേഷ് തൃശൂര്‍ സ്വദേശികളുമായി ഇരുതലമൂരി കച്ചവടം ചെയ്യാന്‍ ധാരണയായത്

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 09:30 PM IST
  • പിടിയിലായവരും രക്ഷപ്പെട്ടവരും ഉള്‍പ്പടുന്ന ആറംഗസംഘം ആന്ധ്രപ്രദേശില്‍ നിന്നും എത്തിച്ചതാണ്
  • കസ്റ്റഡിയില്‍ എടുത്ത ഇരുതലമൂരിക്ക് 138 സെ.മി നീളവും നാലരക്കിലോ തൂക്കവും
  • നാലുപേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും വനപാലകര്‍
ഒരുകോടി രൂപ ഉറപ്പിച്ച് ഇരുതലമൂരി വിൽപ്പന; എത്തിയത് ആന്ധ്രയിൽ നിന്ന് ഒടുവിൽ

ഇരുതലമൂരിയെ അനധികൃതമായി കടത്തികൊണ്ടുവന്നു വില്‍പ്പനക്ക് ശ്രമിച്ച രണ്ടുപേര്‍ വനപാലകരുടെ പിടിയിലായി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഉന്മേഷ് (37), തൃശൂര്‍ കേച്ചേരി സ്വദേശി നൗഫല്‍ (33) എന്നിവരെയാണ് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജിന് സമീപത്തു നിന്നും പിടികൂടിയത്. നാലുപേര്‍ വനപാലകരെ കണ്ടു ഓടി രക്ഷപ്പെട്ടു.  ഇവര്‍ വില്‍പ്പനക്കായി ശ്രമിച്ച ഇരുതലമൂരി, ഇത് കടത്താന്‍ ഉപയോഗിച്ച രണ്ടുകാറുകള്‍, ഒരു സ്കൂട്ടര്‍ എന്നിവയും വനപലാകസംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

ഒരുകോടി രൂപ വില ഉറപ്പിച്ചാണ് ഉന്മേഷ് തൃശൂര്‍ സ്വദേശികളുമായി ഇരുതലമൂരി കച്ചവടം ചെയ്യാന്‍ ധാരണയായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പിടിയിലായവരും രക്ഷപ്പെട്ടവരും ഉള്‍പ്പടുന്ന ആറംഗസംഘം ആന്ധ്രപ്രദേശില്‍ നിന്നും എത്തിച്ച ഇരുതലമൂരിയുമായി കാറുകളിലും ബൈക്കുകളിലുമായി എത്തി കൈമാറ്റം ചെയ്യാന്‍ ശ്രമിക്കവേ പിടിയിലാവുകയായിരുന്നു.

ALSO READ: ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അടിച്ചു: അധ്യാപകൻ പിടിയിൽ

കസ്റ്റഡിയില്‍ എടുത്ത ഇരുതലമൂരിക്ക് 138 സെ.മി നീളവും നാലരക്കിലോ തൂക്കവുമുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ട തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും വനപാലകര്‍ അറിയിച്ചു.

വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇരുതലമൂരിയെ കൈവശം വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ഏഴുവര്‍ഷം വരെ കഠിന തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ്. അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റ്റി.എസ് സജു, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി ഉല്ലാസ്, ലിജു താജുദീന്‍, എസ് സനില്‍, സി ബിജുകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ, സജു, ആര്‍ ശ്രീജിത്ത്, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News