Uthra Murder Case Verdict: പ്രതി സൂരജിനെ കോടതിയിൽ ഹാജരാക്കി; വിധി ഉടൻ, കോടതിയിൽ ജനക്കൂട്ടം

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരി​ഗണിച്ച് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 11, 2021, 01:31 PM IST
  • പ്രതി സൂരജിനെ കോടതിയിൽ ഹാജരാക്കി
  • വിധി പ്രസ്താവം ഉടൻ ഉണ്ടാകും
  • ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ എത്തി
Uthra Murder Case Verdict: പ്രതി സൂരജിനെ കോടതിയിൽ ഹാജരാക്കി; വിധി ഉടൻ, കോടതിയിൽ ജനക്കൂട്ടം

കൊല്ലം: പ്രതി സൂരജിനെ കോടതിയിൽ (Court) ഹാജരാക്കി. വിധി പ്രസ്താവം ഉടൻ ഉണ്ടാകും. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ എത്തി. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് (M. Manoj) വിധി പറയുക.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരി​ഗണിച്ച് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി നടപടികൾ പുരോ​ഗമിക്കുന്നു. വിചി‌ത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമെന്ന് പ്രോസിക്യൂഷൻ. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതായിരിക്കണം വിധിയെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. കൊലപാതകം അല്ലെന്നും അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്നും പ്രതിഭാ​ഗം.

ALSO READ: Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി ഇന്ന്

2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.  സ്വത്തിന് വേണ്ടി പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല്ലുക.  ഇക്കാരണത്താൽ ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപ്പൂർവ്വ കേസുകളിൽ ഒന്നായി മാറിയ കേസാണ് ഉത്രകൊലപാതക കേസ്. ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഈ കേസിലെ ഏറ്റവും വലിയ സവിശേഷത. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് ഇന്ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്നത്.

ALSO READ: 2000ലധികം പേജുകളുള്ള കുറ്റപത്രം... ഉത്ര വധക്കേസ് ഇനി IPS പരിശീലന പാഠ്യവിഷയം

ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നടത്തിയത് ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ്. ഉത്രയുടെ അതേ ഭാരമുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. പണം മാത്രമായിരുന്നു സൂരജിന്റെ ലക്ഷ്യം.  അതിനുവേണ്ടിയാണ് ഭിന്നശേഷിക്കാരിയായ ഉത്രയെ സൂരജ് വിവാഹം കഴിച്ചതും ശേഷം ആസൂത്രിതമായി കൊലപ്പെടുത്തിയതുമെന്നാണ് കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News