Viral News: എംഎൽഎയുടെ ബംഗ്ലാവിൽ മോഷണം, കശുവണ്ടിപ്പരിപ്പ്, ബദാം വരെ കാണാതായി

തരം കിട്ടിയാല്‍ എന്തും മോഷ്ടിക്കാന്‍ തയ്യാറായി മോഷ്ടാക്കള്‍. മധ്യപ്രദേശിന്‍റെ  തലസ്ഥാനമായ ഭോപ്പാലിൽ ഒരു MLAയുടെ ബംഗ്ലാവില്‍ നടന്ന മോഷണം ഇതാണ് തെളിയിയ്ക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 01:03 PM IST
  • ബംഗ്ലാവില്‍ കയറിയ കള്ളന്മാര്‍ ഇലക്‌ട്രോണിക് സാധനങ്ങൾ, ലൈറ്റുകള്‍, ഫാനുകള്‍ ഉൾപ്പെടെ നിരവധി സാധനങ്ങൾ മോഷ്ടിച്ചു.
  • എംഎൽഎയുടെ ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന കശുവണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവയും കള്ളന്മാര്‍ ഉപേക്ഷിച്ചില്ല...!!
Viral News: എംഎൽഎയുടെ ബംഗ്ലാവിൽ മോഷണം, കശുവണ്ടിപ്പരിപ്പ്, ബദാം വരെ കാണാതായി

Viral News: തരം കിട്ടിയാല്‍ എന്തും മോഷ്ടിക്കാന്‍ തയ്യാറായി മോഷ്ടാക്കള്‍. മധ്യപ്രദേശിന്‍റെ  തലസ്ഥാനമായ ഭോപ്പാലിൽ ഒരു MLAയുടെ ബംഗ്ലാവില്‍ നടന്ന മോഷണം ഇതാണ് തെളിയിയ്ക്കുന്നത്.  

ദാമോയിലെ പതാരിയ അസംബ്ലി മണ്ഡലത്തിലെ  BSP എം‌എൽ‌എയായ രാംബായ് സിംഗിന്‍റെ  ബംഗ്ലാവിലാണ് മോഷ്ടാക്കള്‍ അതിക്രമിച്ചു കയറിയത്. ബിഎസ്പിയുടെ സംസ്ഥാന ഓഫീസിന് തൊട്ടുമുന്നിലാണ് ഈ ബംഗ്ലാവ്. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം.   

ബംഗ്ലാവില്‍ കയറിയ കള്ളന്മാര്‍  ഇലക്‌ട്രോണിക് സാധനങ്ങൾ, ലൈറ്റുകള്‍, ഫാനുകള്‍  ഉൾപ്പെടെ നിരവധി സാധനങ്ങൾ മോഷ്ടിച്ചു. അതുകൂടാതെ, എംഎൽഎയുടെ ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന കശുവണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവയും കള്ളന്മാര്‍ ഉപേക്ഷിച്ചില്ല...!! 

Also Read:  Optical Illusion: ഈ ചിത്രത്തിലുണ്ട് 15 പാണ്ടകൾ, കണ്ടെത്താമോ?

ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് മോഷണം നടന്നത്. സംഭവം നടക്കുമ്പോള്‍ ബംഗ്ലാവിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രാംബായ് സിംഗിന്‍റെ ഡ്രൈവർ ബംഗ്ലാവ് പൂട്ടി വീട്ടിലേക്ക് പോയിരുന്നു.  അടുത്ത ദിവസം രാവിലെ ബംഗ്ലാവില്‍ എത്തുമ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ എംഎൽഎയുടെ ഡ്രൈവർ തിങ്കളാഴ്ച ടിടി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അജ്ഞാതർക്കെതിരെ മോഷണത്തിന് കേസെടുത്ത് ആന്വേഷണം ആരംഭിച്ചിരിയ്ക്കുകയാണ്. പോലീസ് സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്‌.   ഇതുവരെ മോഷ്ടാക്കളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.

ദമോ ജില്ലയിലെ പതാരിയ നിയമസഭാ സീറ്റിൽ നിന്നുള്ള ബിഎസ്‌പി എംഎൽഎ രാംബായ് സിംഗ് സംസ്ഥാനത്തെ പ്രശസ്ത എംഎൽഎമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. അവരുടെ ചെറു പ്രായവും ബോള്‍ഡ് ഇമേജുമാണ് അവരെ ഏറെ  പ്രശസ്തയാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News