വയനാട് സ്വദേശിനി പൊള്ളലേറ്റ് മരിച്ചു;രണ്ടാം ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി

പിതാവ് മൊഴി ചെല്ലാൻ സന്നദ്ധനാണെന്നും നിങ്ങൾ മൊഴി ചെല്ലണമെന്നും ആൺമക്കർ നിരന്തരം പറഞ്ഞു പ്രകോപിപ്പിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 03:19 PM IST
  • വെള്ളമുണ്ട പുലിക്കാട് സ്വദേശി മുഫീദക്കാണ് കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് പൊള്ളലേറ്റത്
  • ചികിത്സയിലിരിക്കവെ മരണം സംഭവിക്കുകയായിരുന്നു
  • മൊഴി ചെല്ലണമെന്ന് ആൺമക്കൾ നിരന്തരം പറഞ്ഞു പ്രകോപിപ്പിക്കുകയായിരുന്നു
വയനാട് സ്വദേശിനി പൊള്ളലേറ്റ് മരിച്ചു;രണ്ടാം ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി

വയനാട്: തീ പൊള്ളലേറ്റ് വയനാട് സ്വദേശിനി മരിച്ച സംഭവത്തിൽ രണ്ടാം ഭർത്താവിനും  ആൺമക്കൾക്കും ബന്ധുക്കൾക്കുമെതിരെ പരാതി. വെള്ളമുണ്ട പുലിക്കാട് സ്വദേശി മുഫീദക്കാണ് കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് പൊള്ളലേറ്റത്.ചികിത്സയിലിരിക്കവെ മരണം സംഭവിക്കുകയായിരുന്നു.

മുഫീദയുടെ രണ്ടാം ഭർത്താവ് പുലിക്കാട് സ്വദേശി  ഹമീദ് ഹാജി ഇയാളുടെ മുൻ വിവാഹത്തിലുള്ള ആൺമക്കളും എന്നിവരാണ് ആത്മഹത്യയ്ക്ക് പ്രേരണയായത് എന്നാണ് ആരോപണം. ജൂലൈ രണ്ടിന് രാത്രി 9.30. മണിയോടെ ഹമീദ് ഹാജിയുടെ ആൺമക്കളും ബന്ധുക്കളുമെത്തി ഹമീദ് ഹാജിയുമായുള്ളയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നും മൊഴി ചെല്ലണമെന്നും നിരന്തരം ആവശ്യപ്പെട്ടു.

Also Read:  Crime News: സഹപ്രവര്‍ത്തകയുമായുള്ള വാക്കുതര്‍ക്കം, ജീവനൊടുക്കി യുവാവ്

പിതാവ് മൊഴി ചെല്ലാൻ സന്നദ്ധനാണെന്നും നിങ്ങൾ മൊഴി ചെല്ലണമെന്നും ആൺമക്കർ നിരന്തരം പറഞ്ഞു പ്രകോപിപ്പിക്കുകയായിരുന്നു.ഇതിനിടെ ഹമീദ് ഹാജിയുടെ നിർദ്ദേശപ്രകാരം ആൺമക്കൾ ചോദിക്കാൻ എത്തുമ്പോൾ  മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കണമെന്ന് പറഞ്ഞിരുന്നു അതുപ്രകാരമാണ് മുഫീദ മണ്ണെണ്ണ ഒഴിച്ച് ഇവർക്ക് മുന്നിലേക്ക് എത്തിയത്.എന്നാൽ ഇവരുമായ തർക്കത്തിനിടയിൽ ലൈറ്ററിൽ നിന്ന് തീ പടരുകയായിരുന്നു .

ഗുരുതരമായ പൊള്ളലേറ്റ മുഫീദയോട് തങ്ങൾക്ക് അനുകൂലമായി മൊഴി നൽകണമെന്നും സമ്മർദ്ദം ചെലുത്തി ഇവർ സമ്മതിപ്പിക്കുകയായിരുന്ന ആദ്യ ഘട്ടത്തിൽ ചികിത്സാ ചെലവുകൾ വഹിക്കാം എന്ന് പറഞ്ഞ ഇവർ മുഫീദയെ കോഴിക്കോട് മെഡിക്കൽ കോളജുകളിൽ കോളേജിലാണ് ചികിത്സയ്ക്ക് എത്തിച്ചത്. 

Also Read: തൃശൂരിൽ റോഡിൽവച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം; പ്രണയ നൈരാശ്യമെന്ന് സൂചന

തുടർന്ന് ആഴ്ചകൾക്ക് ശേഷം മരുന്നും ഭക്ഷണവും ഉൾപ്പെടെ ലഭിക്കാതെ ദുരിതത്തിലായ ഇവരെ പലപ്പോഴും മഹല്ല് കമ്മറ്റിയും മറ്റുമാണ് സഹായിച്ചത് പിന്നീട് കാര്യമായ ചികിത്സ ലഭിക്കാതെ ഹമീദ് ഹാജിയുടെ മക്കൾ തന്നെ  ഇവരെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു തുടർന്നാണ് ഇവരുടെ മരണം. രാഷ്ട്രീയ സ്വാധീനവും ഭരണസ്വാധീനവുമുള്ള ഇവർ വിധവയായ സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച് കൊല്ലുകയായിരുന്നു എന്ന ആരോപണമാണ് ഉയരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News