തിരുവനന്തപുരം: വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടികൊന്നു. വഴയിലയിൽ റോഡരികിലായിരുന്നു ആക്രമണം നടന്നത്. നന്ദിയോട് സ്വദേശിനിയായ സിന്ധുവാണ് കൊല്ലപ്പെട്ടത്. ഇവർക്ക് 50 വയസുണ്ടായിരുന്നു. സംഭവത്തിൽ പങ്കാളിയായ രാകേഷിനെ പോലീസ് കസറ്റ്ഡിയിലെടുത്തിട്ടുണ്ട്.
Also Read: ആറ്റിങ്ങലിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്
സംഭവം നടന്നത് ഇന്ന് രാവിലെ 9:30 നാണ്. റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ ഇവരുടെ കൂടെ താമസിച്ചിരുന്ന രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഉടൻ മെഡിക്കൽ കോളേജിൽ ജീവൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പങ്കാളിയായ രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്..! വീഡിയോ വൈറൽ
കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിൽ എത്തിച്ചത്. കൊലപാതകത്തിന് കാരണം പ്രണയപകയാണെന്നാണ് പോലീസ് പറയുന്നത്. 12 വർഷമായി സിന്ധുവിനെ പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പോലീസിനോട് പറഞ്ഞു. തന്നിൽ നിന്നും സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം നടത്തിയത്തെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായിട്ടാണ് റിപ്പോർട്ട്.
മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ.അജിത് അന്തരിച്ചു
കൊച്ചി: കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ കെ.അജിത് അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ ആണ് താമസം.
Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ശനി കൃപ; 2025 വരെ ധനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല!
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും കെ.അജിത് പ്രവർത്തിച്ചിട്ടുണ്ട്. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ചെയ്തിട്ടുള്ള കെ അജിത് മലയാള ടെലിവിഷൻ വാർത്താ റിപ്പോർട്ടിങ്ങിൽ അസാമാന്യ പ്രതിഭ തെളിയിച്ച വ്യക്തികൂടിയായിരുന്നു. മൃതദേഹം ഇന്നു രാവിലെ എട്ടു മണി മുതൽ പത്തു മണിവരെ കാക്കനാട് മീഡിയ അക്കാദമി ക്യാമ്പസിൽ പൊതുദർശനത്തിന് വയ്ക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെൻ്ററിലും പൊതുദർശനമുണ്ടാകും. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ വച്ച് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...