Crime: മാനസിക വൈകല്യമുള്ള 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിയിൽ

യുവതിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്, പെൺകുട്ടിയുടെ വീടിന് സമീപത്തായിരുന്നു ഇയാൾ  താമസിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 03:17 PM IST
  • യുവതിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്
  • പെൺകുട്ടിയുടെ വീടിന് സമീപത്തായിരുന്നു ഇയാൾ താമസിച്ചിരുന്നത്
  • നാഗർകോവിലിൽ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു
Crime: മാനസിക വൈകല്യമുള്ള 17 കാരിയെ  ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിയിൽ

ഇടുക്കി: മാനസിക വൈകല്യമുള്ള 17 കാരിയെ  ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിലായി.രാജപാളയം സ്വദേശിയായ അജിത് ക്ലിന്റൺ ആണ് പിടിയിലായത്.ചിത്രപുരം  സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

യുവതിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പെൺകുട്ടിയുടെ വീടിന് സമീപത്തായിരുന്നു ഇയാൾ  താമസിച്ചിരുന്നത്.നാഗർകോവിലിൽ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പുതുച്ചേരിയിൽ ഒളിവിലായിരുന്നു അജിത് ക്ലിന്റൻ.

നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ പുതുക്കാൻ ശ്രമിച്ചു; ബിസിനസുകാരന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ പുതുക്കാൻ ശ്രമിക്കുന്നതിനിടയിൽ ബിസിനസുകാരന് ഒരു ലക്ഷം രൂപയിലധികം നഷ്ടപ്പെട്ടു. മുംബൈയിൽ ജുഹുവിൽ താമസിക്കുന്ന 74 ക്കാരനായ ബിസിനസുകാരനാണ് പണം നഷ്ടപ്പെട്ടത്. ഇയാൾ മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനായ 499 രൂപയുടെ പ്ലാൻ പണം അടക്കാത്തത് മൂലം ഹോൾഡ് ചെയ്തിരിക്കുകയാണെന്ന് ഇയാൾക്ക് ഇമെയിൽ ലഭിക്കുകയായിരുന്നു. തുടർന്ന് പണം അടയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾക്ക് ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News