Pocso Case: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചു

Pocso Case : വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറാണ് അറസ്റ്റിലായത്. 22 വയസാണ്. 

Written by - Kaveri KS | Last Updated : Feb 11, 2023, 03:57 PM IST
  • പോക്സോ കേസിലെ ഇരയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് വീണ്ടും അറസ്റ്റിൽ ആയിരിക്കുന്നത്.
  • വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറാണ് അറസ്റ്റിലായത്. 22 വയസാണ്.
  • പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് പതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Pocso Case: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചു

പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പീഡന കേസിൽ അറസ്റ്റിലായി. പോക്സോ കേസിലെ ഇരയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് വീണ്ടും അറസ്റ്റിൽ ആയിരിക്കുന്നത്.  വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറാണ് അറസ്റ്റിലായത്. 22 വയസാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് പതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മേലാറ്റൂര്‍ പൊലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ച് വരുന്നത്. സോഷ്യൽ മീഡിയ വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പതിനാറു വയസുകാരിയായ പെൺകുട്ടിയുമായി പ്രതി പ്രണയം നടിക്കുകയായിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ കൂട്ടി കൊണ്ട് പോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു. എന്നാൽ പെൺകുട്ടി പീഡന വിവരംസ്‌കൂളിലെ അധ്യാപകരെ അറിയിച്ചു.

ALSO READ: മൂന്നു മാസമുള്ള ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ച് ദമ്പതികൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അധ്യാപകർ ഈ വിവരം പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയും. മാതാപിതാക്കൾ വിവരം പോലീസിൽ പരാതി നൽകുകയും ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മേലാറ്റൂര്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.

2022 ൽ പ്രതിയെ ഇരയുടെ കൂട്ടുകാരിയെ പിടിപ്പിച്ചകേസിൽ അറസ്റ് ചെയ്തിരുന്നു. പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ആര്‍ രഞ്ജിത്ത്, എസ് ഐ ഗിരീഷ്‌കുമാര്‍, സിപിഒമാരായ ഐ പി രാജേഷ്, സുരേന്ദ്രന്‍ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News