Drugs: ഡോക്ടറുടെ കുറിപ്പില്ലാതെ നൈട്രസെപാം ​ഗുളികകൾ കൈവശം വച്ചതിന് യുവാക്കൾ അറസ്റ്റിൽ

Drugs: നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 10:09 PM IST
  • വർക്കല കോടതി ജംഗ്ഷന് അടുത്തുള്ള അണ്ടർ പാസ്സേജിന് സമീപം നിൽക്കുകയായിരുന്ന യുവാക്കളെ പോലീസ് പരിശോധിച്ചതോടെയാണ് നൈട്രസെപാം ഗുളികകൾ പിടികൂടിയത്
  • പോലീസ് പരിശോധിക്കുന്ന സമയം യുവാക്കൾ ഈ ഗുളികകൾ ഉപയോഗിച്ച് ലഹരിയിൽ ആയിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്
Drugs: ഡോക്ടറുടെ കുറിപ്പില്ലാതെ നൈട്രസെപാം ​ഗുളികകൾ കൈവശം വച്ചതിന് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: സൈക്കോട്രോപിക്  ഇനത്തിൽപ്പെട്ട ഗുളികകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോ രേഖകളോ ഇല്ലാതെ കൈവശം സൂക്ഷിച്ചതിന് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ സ്വദേശികളായ അരുൺ (25) , അഖിൽ (22) എന്നിവരേയാണ് വർക്കല പോലീസ്  അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം നൈട്രസെപാം 10 മില്ലി ​ഗ്രാം ഗുളികൾ ആണ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

ബീച്ച് കേന്ദ്രീകരിച്ച്  ഇവ വിൽപ്പനയ്ക്ക് എത്തിച്ചതാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.  മയക്കുമരുന്ന് കേസുകളിൽ ഇവർ മുൻപും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ  വർക്കല കോടതി ജംഗ്ഷന്  അടുത്തുള്ള അണ്ടർ പാസ്സേജിന് സമീപം നിൽക്കുകയായിരുന്ന യുവാക്കളെ പോലീസ് പരിശോധിച്ചതോടെയാണ്  നൈട്രസെപാം ഗുളികകൾ പിടികൂടിയത്. പോലീസ് പരിശോധിക്കുന്ന സമയം യുവാക്കൾ ഈ ഗുളികകൾ ഉപയോഗിച്ച്  ലഹരിയിൽ ആയിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.

പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ബലപ്രയോഗത്തിലൂടെ ഇവരെ  കീഴ്‌പ്പെടുത്തുകയായിരുന്നു. മതിയായ രേഖകൾ ഇല്ലാതെ ഇവർക്ക് മരുന്നുകൾ ലഭിച്ചതിന്റെ ഉറവിടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് വർക്കല പോലീസ്  അറിയിച്ചു.  നമ്പർ പ്ലേറ്റോ രേഖകളോ ഇല്ലാതെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News