ഇൻഡോറിലെ ഫ്ലാറ്റിലെ തീപിടിത്തത്തിന് കാരണം പാർക്കിങ് ​ഗ്രൗണ്ടിൽ വച്ച് സ്കൂട്ടർ കത്തിച്ചത്; വെന്തുമരിച്ചത് ഏഴ് പേർ, യുവാവ് അറസ്റ്റിൽ

 പ്രതി പാർക്കിങ് ​ഗ്രൗണ്ടിൽ നിർത്തിയിരുന്ന യുവതിയുടെ സ്കൂട്ടറിന് തീയിട്ടു. ഇതാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 8, 2022, 01:32 PM IST
  • ശനിയാഴ്ച രാത്രിയാണ് കെട്ടിടത്തിലെ പാര്‍ക്കിങ് ​ഗ്രൗണ്ടിൽ നിര്‍ത്തിയിട്ടിരുന്ന യുവതിയുടെ സ്‌കൂട്ടറിന് ഇയാൾ തീയിട്ടത്
  • സ്‌കൂട്ടറില്‍നിന്ന് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു
  • ഞായറാഴ്ച പുലർച്ചെയാണ് കെട്ടിടത്തിൽ തീപിടിച്ചമുണ്ടായതായി കണ്ടെത്തിയത്
  • തീപിടിത്തത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു
ഇൻഡോറിലെ ഫ്ലാറ്റിലെ തീപിടിത്തത്തിന് കാരണം പാർക്കിങ് ​ഗ്രൗണ്ടിൽ വച്ച് സ്കൂട്ടർ കത്തിച്ചത്; വെന്തുമരിച്ചത് ഏഴ് പേർ, യുവാവ് അറസ്റ്റിൽ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനിലക്കെട്ടിടത്തിന് തീപിടിച്ച് ഏഴുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തീപിടിത്തമുണ്ടായ കെട്ടിടത്തിലെ താമസക്കാരനായ ശുഭം ദീക്ഷിത് (27) ആണ് അറസ്റ്റിലായത്. കെട്ടിടത്തിലെ മറ്റൊരു ഫ്ലാറ്റിലെ യുവതിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി. എന്നാൽ യുവതി പ്രണയാഭ്യർഥന നിരസിച്ചു. പിന്നീട് യുവതി മറ്റൊരാളുമായി പ്രണയത്തിലായി. ഇതിൽ പ്രകോപിതനായ പ്രതി പാർക്കിങ് ​ഗ്രൗണ്ടിൽ നിർത്തിയിരുന്ന യുവതിയുടെ സ്കൂട്ടറിന് തീയിട്ടു. ഇതാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് കെട്ടിടത്തിലെ പാര്‍ക്കിങ് ​ഗ്രൗണ്ടിൽ നിര്‍ത്തിയിട്ടിരുന്ന യുവതിയുടെ സ്‌കൂട്ടറിന് ഇയാൾ തീയിട്ടത്. സ്‌കൂട്ടറില്‍നിന്ന് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് കെട്ടിടത്തിൽ തീപിടിച്ചമുണ്ടായതായി കണ്ടെത്തിയത്. തീപിടിത്തത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ ചികിത്സയിലാണ്. ഇവരിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണ്. ഏകദേശം മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്. ശുഭം ദീക്ഷിത് പ്രണയാഭ്യര്‍ഥന നടത്തിയ യുവതി അടക്കമുള്ള ഫ്ലാറ്റിലെ മറ്റ് താമസക്കാരെ രക്ഷപ്പെടുത്തിയിരുന്നു.

ALSO READ: മധ്യപ്രദേശിലെ ഇൻഡോറിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു

ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നി​ഗമനം. എന്നാൽ രക്ഷാപ്രവർത്തനത്തിന് ശേഷം പോലീസ് വിശദമായ അന്വേഷണം നടത്തി. ഇതിന്റെ ഭാ​ഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ശുഭം ദീക്ഷിത് സ്കൂട്ടറിന് തീയിടുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. കെട്ടിടത്തിന് തീപിടിച്ചതോടെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രണയനൈരാശ്യത്തെ തുടർന്നാണ് സ്കൂട്ടറിന് തീയിട്ടതെന്ന് വ്യക്തമായത്. പ്രതിക്കെതിരേ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News